സ്വപ്ന പദ്ധതികളായ കെ ഫോണും, പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റും ഈ വര്‍ഷം തന്നെ നടപ്പിലാകും; മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വപ്ന പദ്ധതികളായ കെ ഫോണും, പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റും ഈ വര്‍ഷം തന്നെ നടപ്പിലാകും; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: (www.kvartha.com 25.05.2020) നാലാം വാര്‍ഷികത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം കാത്തിരുന്ന സ്വപ്ന പദ്ധതികളായ കെ ഫോണും, പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റും ഈ വര്‍ഷം തന്നെ നടപ്പിലാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പുതിയ സംരംഭകത്വ സംസ്‌കാരം വളര്‍ത്തണമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്ത് 14 വ്യവസായ പാര്‍ക്കുകള്‍ തയാറാവുന്നുണ്ടെന്നും കോവിഡ് മാറുമ്പോള്‍ പുതിയ സാധ്യതകളും അവസരങ്ങളും വരുമെന്നും അറിയിച്ചു.

Pinarayi about  future projects of kerala govt, Thiruvananthapuram, News, Chief Minister, Pinarayi vijayan, Mobile Phone, Internet, Kerala

ലോകത്തിലെ സുരക്ഷിത ഇടമായി കേരളം മാറി. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ നടപടി ഊര്‍ജിതമാക്കും. അനുമതികള്‍ വേഗത്തിലാക്കും. അപേക്ഷിച്ചാല്‍ ഒരാഴ്ചക്കകം തന്നെ ലൈസന്‍സും പെര്‍മിറ്റും ലഭ്യമാക്കും. നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധിതികള്‍ക്ക് രൂപംനല്‍കും. വിവിധ രാജ്യങ്ങളിലെ വ്യവസായ സംഘടനകളുടെ നോമിനിക്കും പ്രധാന വകുപ്പു സെക്രട്ടറിമാരും സമിതിയില്‍ ഉണ്ടാകും.

Keywords: Pinarayi about  future projects of kerala govt, Thiruvananthapuram, News, Chief Minister, Pinarayi vijayan, Mobile Phone, Internet, Kerala.
ad