തകർന്നുവീണ പാക് വിമാനത്തിൽ 100 പേർ, ദുരന്തം ലാൻഡിങ്ങിന് നിമിഷങ്ങൾക്ക് മുമ്പ്

 


കറാച്ചി: (www.kvartha.com 22.05.2020) കറാച്ചി വിമാനത്താവളത്തിന് സമീപം ലാൻഡിങ്ങിന് തൊട്ടുമുമ്പ് തകർന്നു വീണ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിൽ ഉണ്ടായിരുന്നത് 100 പേരെന്ന് പ്രാഥമിക റിപ്പോർട്ട്. ഇതിൽ 91 പേർ യാത്രക്കാരാണെന്നും മറ്റുള്ളവർ വിമാന ജീവനക്കാരെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ഒരു മിനിറ്റ് ബാക്കിനിൽക്കേയാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയര്‍ബസ് 320 ആണ് തകർന്നുവീണതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


തകർന്നുവീണ പാക് വിമാനത്തിൽ 100 പേർ, ദുരന്തം ലാൻഡിങ്ങിന് നിമിഷങ്ങൾക്ക് മുമ്പ്

ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് പോയ പി കെ-8303 വിമാനമാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിന് സമീപം തകര്‍ന്നു വീണത്. വിമാനത്താവളത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രമായ മോഡൽ കോളനിക്ക് സമീപത്തെ ജിന്ന ഗാർഡനിലാണ് ദുരന്തമുണ്ടായത്. അപകടത്തെത്തുടർന്ന് സമീപത്തെ നിരവധി വീടുകൾക്ക് തീ പിടിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. വിമാനാവശിഷ്ടങ്ങളില്‍നിന്നും സമീപത്തെ കെട്ടിടങ്ങളില്‍നിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.


തകർന്നുവീണ പാക് വിമാനത്തിൽ 100 പേർ, ദുരന്തം ലാൻഡിങ്ങിന് നിമിഷങ്ങൾക്ക് മുമ്പ്

അപകടത്തിന്‍റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. സംഭവമറിഞ്ഞ് പാക് സൈന്യവും ദ്രുതകര്‍മസേനയും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Summary: PIA Plane crashes near Karachi Airport, 100 on board: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia