Follow KVARTHA on Google news Follow Us!
ad

91 യാത്രക്കാരുമായി പുറപ്പെട്ട പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു; അപകടം ലാന്‍ഡിംഗിന് തൊട്ടുമുമ്പ്

പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം Islamabad, Pakistan, Flight collision, Karachi, Lahore, Passengers, World,
ഇസ്ലാമാബാദ്: (www.kvartha.com 22.05.2020) പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നു വീണു. ലഹോറില്‍ നിന്ന് കറാച്ചിയിലേക്കു വരികയായിരുന്നു. 91 യാത്രക്കാരുമായി പറന്ന എയര്‍ബസ് 320 ആണ് ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പ് തകര്‍ന്നുവീണത്.

പാക്കിസ്ഥാനിലെ ന്യൂസ് ചാനലുകളില്‍ ആകാശത്ത് പുക മൂടിക്കിടക്കുന്ന ദൃശ്യങ്ങള്‍ കാണാം. കറാച്ചി വിമാനത്താവളത്തിന് തൊട്ടുതാഴെയുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് വിമാനം തകര്‍ന്നത്.

PIA Plane Crashes Near Karachi Airport, 100 On Board: Report, Islamabad, Pakistan, Flight collision, Karachi, Lahore, Passengers, World.

അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായുള്ള വിവരങ്ങളൊന്നും അറിവായിട്ടില്ല. വിമാന അവശിഷ്ടങ്ങള്‍ക്കും പ്രദേശത്തെ നിരവധി വീടുകള്‍ക്കും തീപിടിച്ചിരിക്കുന്നതായി പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ നിന്നും വന്ന ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം.

അപകടം നടന്ന ഉടനെ ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി പാക്ക് ആര്‍മി ക്വിക്ക് റിയാക്ഷന്‍ ഫോഴ്‌സും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സംഭവ സ്ഥലത്തേക്ക് കുതിച്ചതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Keywords: PIA Plane Crashes Near Karachi Airport, 100 On Board: Report, Islamabad, Pakistan, Flight collision, Karachi, Lahore, Passengers, World.