Follow KVARTHA on Google news Follow Us!
ad

ബസ് ഉടമകള്‍ക്കിടയില്‍ ഭിന്നത? നിരത്തിലിറക്കിയ സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു

സാമൂഹിക അകലം പാലിച്ച് സര്‍വ്വീസ് നടത്തേണ്ടെന്ന ബസുടമകളുടെ തീരുമാനത്തില്‍ നിന്നും ഒരു വിഭാഗം ബസുടമകള്‍ പിന്മാറുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ News, Kerala, Trending, Transport, bus, Travel, Private sector, Finance, Business, More Private Buses Started Service in Kerala
കോഴിക്കോട്: (www.kvartha.com 21.05.2020) സാമൂഹിക അകലം പാലിച്ച് സര്‍വ്വീസ് നടത്തേണ്ടെന്ന ബസുടമകളുടെ തീരുമാനത്തില്‍ നിന്നും ഒരു വിഭാഗം ബസുടമകള്‍ പിന്മാറുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു. അതേസമയം കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്തിയ കോഴിക്കോട്ടെ സ്വകാര്യ ബസുകളുടെ ചില്ലുകള്‍ അജ്ഞാതര്‍ രാത്രിയില്‍ തകര്‍ത്തു.

News, Kerala, Trending, Transport, bus, Travel, Private sector, Finance, Business, More Private Buses Started Service in Kerala

കോഴിക്കോട് ജില്ലയില്‍ സര്‍വ്വീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകളുടെ ചില്ലുകളാണ് രാത്രിയില്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. മുക്കം- കോഴിക്കോട് റൂട്ടില്‍ ഇന്നലെ ഓടിയ കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകളും മാവൂര്‍- അരീക്കോട് റൂട്ടിലോടുന്ന എംഎംആര്‍ ബസും മാവൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബാനറസ് കമ്പനിയുടെ രണ്ട് ബസുകളുമാണ് തകര്‍ക്കപ്പെട്ടത്.

എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിളാണ് വ്യാഴാഴ്ച ഒരു വിഭാഗം സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചത്. എറണാകുളത്ത് കൊച്ചി, അങ്കമാലി, പെരുമ്പാവൂര്‍ മേഖലകളിലാണ് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സര്‍വ്വീസ് നടത്തുന്നത്. സാമ്പത്തിക നഷ്ടം ഇല്ലെങ്കില്‍ വരും ദിവസങ്ങളിലും സര്‍വ്വീസ് തുടരുമെന്ന് ബസുടമകള്‍ അറിയിക്കുന്നു.

പാലക്കാട് - ചാലിശ്ശേരി, ഒറ്റപ്പാലം - ഷൊര്‍ണൂര്‍, പട്ടാമ്പി-ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി - ഒറ്റപ്പാലം റൂട്ടുകളിലും ഒരു വിഭാഗം ബസുടമകളുടെ വണ്ടികള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

Keywords: News, Kerala, Trending, Transport, bus, Travel, Private sector, Finance, Business, More Private Buses Started Service in Kerala