Follow KVARTHA on Google news Follow Us!
ad

പാലക്കാട് ശനിയാഴ്ച 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മന്ത്രി എ കെ ബാലന്‍

സംസ്ഥാനത്ത് ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് പേര്‍ക്ക്Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala,
തിരുവനന്തപുരം: (www.kvartha.com 23.05.2020) പാലക്കാട് ശനിയാഴ്ച 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മന്ത്രി എ കെ ബാലന്‍. വാളയാര്‍ അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് രോഗം. 12പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്.

രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 12 പുരുഷന്മാരും 7 വനിതകളുമാണ് ഉള്ളത്.


ജില്ലാ ആശുപത്രിയിലെ രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍ക്കും, വാളയാര്‍ ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 22 വയസുകാരിയായ ആരോഗ്യപ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. ഒരാള്‍ മലപ്പുറം ജില്ലയിലാണ് ഉള്ളത്. മേയ് 13ലെ വിമാനത്തില്‍ കുവൈറ്റില്‍ നിന്നും വന്ന ഇയാള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 44 ആയി.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 11 വയസ് പ്രായമുള്ള കുട്ടിയും ഉണ്ട്. മെയ് 11ന് ഗുജറാത്തില്‍ നിന്നും എത്തിയ വെള്ളിനേഴി സ്വദേശിയായ പെണ്‍കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്.

അബൂദബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും മുംബൈയില്‍ നിന്നു വന്ന രണ്ടുപേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന എട്ടു പേര്‍ക്കും വാളയാര്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്കുമാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേര്‍ക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭ്യമായിട്ടില്ല.

മുംബൈയില്‍ നിന്നും മെയ് 20ന് നാട്ടിലേക്ക് വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഒരു പുരുഷനും (56) സ്ത്രീക്കും (46) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തത്.

ചെന്നൈയില്‍ നിന്നും വന്ന് ശനിയാഴ്ച രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ മെയ് ആറിന് വന്ന ഒരു എലപ്പുള്ളി തോട്ടക്കര സ്വദേശി (28) മെയ് 20, മെയ് 17 തീയതികളിലായി വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ മൂന്നുപേര്‍ (50,56,43) എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്.

മെയ് 13ന് വന്ന ഒരു മുണ്ടൂര്‍ സ്വദേശി (42), മെയ് 14 വന്ന ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കടമ്പഴിപ്പുറം സ്വദേശികളായ രണ്ടുപേര്‍ (50,20) എന്നിവരും ചെന്നൈയില്‍ നിന്ന് വന്നിട്ടുള്ളവരില്‍ ഉള്‍പ്പെടുന്നു. കടമ്പഴിപ്പുറം സ്വദേശി (53)യായ മറ്റൊരാള്‍കൂടി ചെന്നൈയില്‍ നിന്ന് വന്നിട്ടുണ്ട്. ഇദ്ദേഹം വന്ന തീയതി ലഭ്യമായിട്ടില്ല. 7 പുരുഷന്മാരും 50 വയസുള്ള കടമ്പഴിപ്പുറം സ്വദേശിയായ വനിതയും ആണ് ചെന്നൈയില്‍ നിന്ന് വന്ന എട്ടുപേരില്‍ ഉള്ളത്.

ഇതില്‍ തോട്ടക്കര സ്വദേശിയുടെയും രണ്ടു ചുനങ്ങാട് സ്വദേശികളുടെയും സാമ്പിള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്തു. ചുനങ്ങാട് സ്വദേശിയായ ഒരാളുടെ സാമ്പിള്‍ 22നാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. മുണ്ടൂര്‍ സ്വദേശികളുടെയും കടമ്പഴിപ്പുറം സ്വദേശികളുടെയും സാമ്പിള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നു മെയ് 21ന് പരിശോധന എടുത്തിരുന്നു.

രോഗബാധിതന്റ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ശ്രീകൃഷ്ണപുരം സ്വദേശികളായ ഒരു പുരുഷനും(19) ഒരു വനിതയും(44) ആണ്. ഇവര്‍ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നും മെയ് 21നാണ് ഇവരുടെ സ്രവം പരിശോധനക് എടുത്തത്.

മെയ് ആറിന് കാഞ്ചീപുരത്ത് നിന്നും വന്ന വ്യക്തി (36) ഒറ്റപ്പാലം മുനിസിപ്പാലിറ്റി പരിധിയിലെ തോട്ടുകര സ്വദേശിയാണ്.ഇദ്ദേഹത്തിന്റെ സാമ്പിള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്ത് ശനിയാഴ്ച സ്ഥിരീകരിക്കുകയായിരുന്നു.

മെയ് ഏഴിന് അബൂദബിയില്‍ നിന്നും എത്തിയ വ്യക്തി(30) വല്ലപ്പുഴ ചൂരക്കോട് സ്വദേശിയാണ്. ഇദ്ദേഹത്തെയും സാമ്പിള്‍ മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് പരിശോധന എടുത്തിട്ടുള്ളത്.

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകക്കും (22) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21-ന് ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.

32,36 വയസ്സുള്ള രണ്ട് വനിതകളുടെ സാമ്പിള്‍ മെയ് 22ന് ജില്ലാ ആശുപത്രിയില്‍ നിന്നും പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇവര്‍ എവിടെ നിന്ന് വന്നതാണെന്ന് രോഗം ബാധിച്ച എങ്ങനെയാണെന്നോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല.

ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 44 പേരായി. ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

Keywords: Minister A K Balan  Press Meet, Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.