മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ കാലാവധി ജൂണ്‍ 30 വരെ നീട്ടി; നോണ്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂണ്‍ ഒന്നുമുതല്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കും

അജയ് പഡ്‌നേകര്‍

മുംബൈ: (www.kvartha.com 31.05.2020) കോവിഡ് -19 കണ്ടെയ്ന്‍മെന്റ് സോണുകളിലെ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടുന്നതായും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിറകെ, ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നോണ്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമാണ് ജൂണ്‍ ഒന്നുമുതല്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കുവാന്‍ ഉത്തരവിട്ടത്.

സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മാളുകള്‍, തിയറ്ററുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ മതപരമായ സ്ഥലങ്ങള്‍, മെട്രോ റെയില്‍ സേവനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ സംസ്ഥാനത്തുടനീളം അടച്ചിരിക്കും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും, പുകവലിക്കുന്നതും കര്‍ശനമായി നിരോധിച്ചു.

Maharashtra Government announces the phase-wise opening of lockdown, containment zone, Lockdown, Covid 19, News, Mumbai, Maharashtra, Health & Fitness, Health, National.

ജൂണ്‍ മൂന്നാം തിയതി മുതല്‍ തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക വ്യായാമം ചെയ്യാനും അഞ്ചാം തീയതി മുതല്‍ മുഴുവന്‍ കടകളും രാവിലെ 9 മണി മുതല്‍ 5 മണിവരെ തുറക്കാന്‍ അനുവദിക്കും.

Keyword: Maharashtra Government announces the phase-wise opening of lockdown, containment zone, Lockdown, Covid 19, News, Mumbai, Maharashtra, Health & Fitness, Health, National.
Previous Post Next Post