Follow KVARTHA on Google news Follow Us!
ad

പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെ കെ ആര്‍ ജിയോ പ്ലാറ്റ് ഫോംസില്‍ നിക്ഷേപിക്കുന്നത് 11,367 കോടി രൂപ

പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ ജിയോ പ്ലാറ്റ് Jio, Investment, Business, Technology, Finance, Reliance, Mukesh Ambani, Business Man, National,
മുംബൈ/കൊച്ചി: (www.kvartha.com 22.05.2020) പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ ജിയോ പ്ലാറ്റ് ഫോംസില്‍ 11,367 കോടി രൂപ നിക്ഷേപിക്കും. ഏഷ്യയില്‍ കെകെആറിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇത് ജിയോ പ്ലാറ്റ് ഫോംസിലെ 2.32 ശതമാനം ഓഹരിയിലേക്ക് മാറും.

ഈ ഇടപാടിലൂടെ ജിയോ പ്ലാറ്റ് ഫോംസിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയായും എന്റര്‍പ്രൈസ് മൂല്യം 5.16 കോടി രൂപയായി ഉയരും. ഒരു മാസത്തിനുള്ളില്‍ അഞ്ചു നിക്ഷേപങ്ങളിലൂടെ 78,562 കോടി രൂപയാണ് ജിയോ പ്ലാറ്റ് ഫോംസിലേക്കു വന്നുചേര്‍ന്നിരിക്കുന്നത്. ഇതിനു തുല്യമായി 17.12 ശതമാനം ഓഹരിയാണ് ജിയോ വിറ്റത്.

KKR to invest Rs 11,367 crore in Jio Platforms for 2.32% stake, Jio, Investment, Business, Technology, Finance, Reliance, Mukesh Ambani, Business Man, National

1976-ല്‍ സ്ഥാപിതമായ കെകെആറിന് പ്രമുഖ ആഗോള സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും സാങ്കേതിക മേഖലയിലെ ബിസിനസുകളില്‍ വിജയകരമായി നിക്ഷേപിക്കുന്നതിനും ഒരു നീണ്ട ചരിത്രമുണ്ട്. കമ്പനി 30 ബില്യണ്‍ ഡോളറിലധികം ടെക് കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ട്, ഇന്ന് കമ്പനിയുടെ ടെക്‌നോളജി പോര്‍ട്ട്ഫോളിയോയില്‍ ടെക്‌നോളജി, മീഡിയ, ടെലികോം മേഖലകളിലുടനീളം 20 ലധികം കമ്പനികളുണ്ട്. ഇന്ത്യയില്‍ 2006 മുതല്‍ പ്രധാന വിപണി കേന്ദ്രമാണ്, ഇവിടെ പല നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളതാണ്.

388 ദശലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുള്ള ഇന്ത്യയിലുടനീളം ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാങ്കേതിക പ്ലാറ്റ്‌ഫോമാണ് ജിയോ പ്ലാറ്റ് ഫോംസ്. ചെറുകിട വ്യാപാരികള്‍, മൈക്രോ ബിസിനസുകള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 1.3 ബില്യണ്‍ ആളുകള്‍ക്കും ബിസിനസുകള്‍ക്കുമായി ഒരു ഡിജിറ്റല്‍ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോയുടെ ദൗത്യം.

കെകെആര്‍ ഇന്ത്യയില്‍ ഒരു പ്രീമിയര്‍ ഡിജിറ്റല്‍ സൊസൈറ്റി കെട്ടിപ്പടുക്കുകയെന്നു ഞങ്ങളുടെ സ്വപ്നത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ വിപണിയെ നന്നായി മനസിലാക്കിയ ഒരു നിക്ഷേപക സ്ഥാപനം കൂടിയാണ് കെകെആര്‍. ഈ വ്യവസായ പരിജ്ഞാനവും, പ്രവര്‍ത്തന വൈദഗ്ധ്യവും ജിയോയുടെ വളര്‍ച്ചക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം എന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.

ജിയോ പ്ലാറ്റ് ഫോംസ് ഇന്ത്യയുടെ ഡിജിറ്റല്‍ ലോകത്ത് വരുത്തിയ പരിവര്‍ത്തനങ്ങള്‍ ലോകമെമ്പാടും കുറച്ചു കമ്പനികള്‍ക്കെ സാധിച്ചിട്ടുള്ളു. ജിയോയുടെ വളര്‍ച്ച, ഇന്നോവേഷന്‍, ശക്തമായ നേതൃത്വം എന്നിവയാണ് ഞങ്ങളെ ജിയോയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യയിലെയും ഏഷ്യാ പസഫിക്കിലെയും പ്രമുഖ സാങ്കേതിക കമ്പനികളെ പിന്തുണയ്ക്കുന്നതിനുള്ള കെകെആറിന്റെ പ്രതിബദ്ധതയുടെ ശക്തമായ സൂചകമായിട്ടാണ് ഞങ്ങള്‍ ഈ ലാന്‍ഡ്മാര്‍ക്ക് നിക്ഷേപത്തെ കാണുന്നത് എന്ന് കെകെആര്‍ സ്ഥാപകനും സി.ഇ.ഓയുമായ ഹെന്റി ക്രാവിസ് പറഞ്ഞു.

Keywords: KKR to invest Rs 11,367 crore in Jio Platforms for 2.32% stake, Jio, Investment, Business, Technology, Finance, Reliance, Mukesh Ambani, Business Man, National.