SWISS-TOWER 24/07/2023

അംബര ചുംബിയായ കെട്ടിടത്തിന്റെ മുകളില്‍വച്ച് കാമുകിക്കു ചുംബനം നല്‍കുന്ന ചിത്രം ട്വീറ്റ് ചെയ്തു; ഇറാനിയന്‍ പാര്‍ക്കൗര്‍ അത്ലറ്റ് അറസ്റ്റില്‍

 


ADVERTISEMENT

ടെഹ്റാന്‍: (www.kvartha.com 23.05.2020) അംബര ചുംബിയായ കെട്ടിടത്തിന്റെ മുകളില്‍വച്ച് കാമുകിക്കു ചുംബനം നല്‍കുന്ന ചിത്രം ട്വീറ്റ് ചെയ്ത പാര്‍ക്കൗര്‍ അത്ലറ്റിനെയും യുവതിയെയും ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അലിറേസ ജപലാഗി എന്ന ഇരുപത്തിയെട്ടുകാരനും സുഹൃത്തുമാണ് അറസ്റ്റിലായത്. ടെഹ്റാന്‍ സൈബര്‍ പൊലീസാണ് അലിറേസയെ അറസ്റ്റ് ചെയ്തത്.

ശരിയത്ത് നിയമത്തിനു വിരുദ്ധവും സാമ്പ്രദായികമല്ലാത്തതുമായ പ്രവൃത്തിയാണ് അറസ്റ്റിനു കാരണമെന്നു പൊലീസ് പറഞ്ഞു. മുന്‍പും അലിറേസ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നടപടിയുണ്ടായിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇറാന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുള്ളത്.

അംബര ചുംബിയായ കെട്ടിടത്തിന്റെ മുകളില്‍വച്ച് കാമുകിക്കു ചുംബനം നല്‍കുന്ന ചിത്രം ട്വീറ്റ് ചെയ്തു; ഇറാനിയന്‍ പാര്‍ക്കൗര്‍ അത്ലറ്റ് അറസ്റ്റില്‍

അതേസമയം നാര്‍ക്കോട്ടിക്സ് വിഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിനെ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണം പരാജയമാണെന്ന് കഴിഞ്ഞ ദിവസം അലിറേസ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

Keywords:  Iranian Parkour athlete arrested over a rooftop kiss, News, Twitter, Woman, Police, Arrested, Sports, friend, Criticism, Social Network, Probe, Missing, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia