Follow KVARTHA on Google news Follow Us!
ad

ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; ജുലൈ ഒന്നു മുതല്‍ നടക്കും

കോവിഡ്-19 ലോക്ക് ഡൗണിനെത്തുടര്‍ന്ന് മാറ്റിവെച്ച ഐ സി എസ് ഇNew Delhi, News, Examination, Declaration, Education, National, Students,
ന്യൂഡെല്‍ഹി: (www.kvartha.com 23.05.2020) കോവിഡ്-19 ലോക്ക് ഡൗണിനെത്തുടര്‍ന്ന് മാറ്റിവെച്ച ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ (സി ഐ എസ് സി ഇ). 10-ാം ക്ലാസ്സില്‍ ആറു പരീക്ഷകളും 12-ാം ക്ലാസ്സില്‍ എട്ട് പരീക്ഷകളുമാണ് നടത്താനുള്ളത്. 12-ാം ക്ലാസ്സിന് ജൂലൈ ഒന്നു മുതല്‍ 14 വരെയാകും പരീക്ഷ. പത്താം ക്ലാസ്സിന് ജൂലൈ രണ്ടു മുതല്‍ 12 വരെയും പരീക്ഷ നടത്തും. ഞായറാഴ്ചകളിലും പരീക്ഷ ഉണ്ടായിരിക്കും.

ICSE, ISC date sheet released by CISCE: Know the exam schedule, result date, New Delhi, News, Examination, Declaration, Education, National, Students

പരീക്ഷകളുടെ വിശദമായ തീയതികള്‍ cisce.org എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അറിയാം. പരീക്ഷയുടെ സമയക്രമം സ്‌കൂളുകളെ ഇ-മെയില്‍ വഴി അറിയിക്കും. മാര്‍ച്ചില്‍ നടത്തേണ്ടിരുന്ന 10, 12 പരീക്ഷകളാണ് കോവിഡ്-19നെ തുടര്‍ന്ന് മാറ്റിവെച്ചത്. ബയോളജി പേപ്പര്‍ 1, ബിസിനസ് സ്റ്റഡീസ്, ജിയോഗ്രഫി, സോഷ്യോളജി, സൈക്കോളജി, ഹോം സയന്‍സ് പേപ്പര്‍ 1, എഫക്ടിവ് ഇംഗ്ലിഷ്, ആര്‍ട്ട് പേപ്പര്‍ 5 എന്നിവയാണ് അവശേഷിക്കുന്ന പരീക്ഷകള്‍.

Keywords: ICSE, ISC date sheet released by CISCE: Know the exam schedule, result date, New Delhi, News, Examination, Declaration, Education, National, Students.