» » » » » » » » » » » » രാത്രിയായാല്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങുന്ന പാമ്പുകളെ എണ്ണി നേരം വെളുപ്പിക്കും, പകല്‍ കൊറോണ കാരണം പുറത്തിറങ്ങാനും സാധിക്കില്ല; എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയില്‍ ഒരു കുടുംബം

ഭോപ്പാല്‍: (www.kvartha.com 22.05.2020) വീട്ടിനുള്ളില്‍ ഇഴഞ്ഞു നടക്കുന്ന മൂര്‍ഖന്‍ പാമ്പുകള്‍ കാരണം ജീവിതം പ്രതിസന്ധിയിലായ അവസ്ഥയിലാണ് മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ റോണ്‍ ഗ്രാമത്തിലെ ഒരു കുടുംബം. ഇഴഞ്ഞെത്തുന്ന വിഷ പാമ്പുകള്‍ കാരണം ഈ കുടുംബം ഉറങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ഏകദേശം 123 ലധികം മൂര്‍ഖന്‍ പാമ്പുകളാണ് വീട്ടിനുള്ളിലേക്ക് എത്തുന്നതെന്ന് ഗൃഹനാഥനായ ജീവന്‍ സിംഗ് കുശ്വാ പറയുന്നു. എവിടെ നിന്നാണ് ഇവ എത്തുന്നതെന്ന് വ്യക്തമല്ല. ഇയാളൊഴികെ ബാക്കി കുടുംബാംഗങ്ങളെല്ലാം മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.

News, National, India, Bhoppal, Madya Pradesh, Snake, House, Family, COVID19, Forest, Hundreds of Snakes Inside a Home at Bhopal

വീടനകത്ത് മൂര്‍ഖന്‍ പാമ്പുകള്‍, വീടിന് പുറത്ത് കൊറോണ വൈറസ്. ഞാനെന്ത് ചെയ്യും ജീവന്‍ സിംഗ് ചോദിക്കുന്നു. രാത്രിയാകുമ്പോഴാണ് പാമ്പുകള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങി വീടിനുള്ളില്‍ ഇഴഞ്ഞു നടക്കുന്നത്. ഒരു കസേരയിലിരുന്ന് പാമ്പുകളുടെ വീട്ടിനുള്ളിലെ സഞ്ചാരം ശ്രദ്ധിക്കുകയാണ് ജീവന്‍ സിങ് ചെയ്യുന്നത്. ഇവയുടെ മാളം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പാമ്പിന്റെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ ദിവസമേ ആയിട്ടുണ്ടാവുകയുള്ളു എന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.

വലിയ പാമ്പുകളേക്കാള്‍ അപകടം ചെറിയ പാമ്പുകളില്‍ നിന്നാണെന്നും ഇവര്‍ പറഞ്ഞു. കടിക്കുമ്പോള്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍ വിഷം മുഴുവനും പുറത്തേക്ക് വിടുമെന്നും വലിയ പാമ്പുകള്‍ വിഷത്തിന്റെ ഒരു ഭാഗം ശേഖരിച്ച് വെച്ച് ബാക്കിയാണ് പുറത്തേക്ക് വിടുന്നത്. തറയുടെ അടിയില്‍ നിന്നാണ് ആദ്യമായി പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഇറങ്ങി വരുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇതിനകം 51 കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

Keywords: News, National, India, Bhoppal, Madya Pradesh, Snake, House, Family, COVID19, Forest, Hundreds of Snakes Inside a Home at Bhopal

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal