സര്‍വീസ് ചട്ടങ്ങള്‍ക്ക് വിട; സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്ന്; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊര്‍ണ്ണൂരിലെ മെറ്റല്‍ ഇന്‍ഡ്സ്ട്രീസ് ഓഫീസ് മുറിയില്‍ ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിവാദ ഐപിഎസ് ഓഫീസര്‍
May 31, 2020, 12:08 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 31.05.2020) ഐ പി എസുകാരന്‍ ജേക്കബ് തോമസിന് ഇനിമുതല്‍ സര്‍വീസ് ചട്ടങ്ങള്‍ ബാധകമല്ല. ഡി ജി പിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ് ഞായറാഴ്ച വിരമിക്കുകയാണ്. മെയ് 31 വരെയാണ് ജേക്കബ് തോമസിന്റെ സര്‍വ്വീസ് കാലാവധി.
അതിനിടെ ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊര്‍ണ്ണൂരിലെ മെറ്റല്‍ ഇന്‍ഡ്സ്ട്രീസ് ഓഫീസ് മുറിയില്‍ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ് അവസാന ദിവസത്തെ ആരംഭവും ഇങ്ങനെയാണെന്ന് പറയുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്. ഞായറാഴ്ചയായതിനാല്‍ ഒപ്പം വിരമിക്കുന്നവരെല്ലാം ശനിയാഴ്ച തന്നെ യാത്രയയപ്പും വാങ്ങി പോയി. ഐപിഎസ് അസോസിയേഷനും പൊലീസും നല്‍കിയ യാത്രയയപ്പിലൊന്നും ജേക്കബ് തോമസ് ശനിയാഴ്ച പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണം കൂടി വ്യക്തമാക്കുന്നതാണ് ഞായറാഴ്ച രാവിലെ ജേക്കബ് തോമസ് ഇട്ട പോസ്റ്റ്.
പിരിയുന്നതിന് മുമ്പ് തരം താഴ്ത്തലിന് വിധേയനാവേണ്ടിവരുമോ എന്നു പലരും കരുതിയെങ്കിലും ഡി ജി പിയായി തന്നെയാണ് ജേക്കബ് തോമസ് വിരമിക്കുന്നത്. അതേസമയം അദ്ദേഹം അവസാന ദിവസം മാധ്യമ പ്രവര്‍ത്തകരോട് മനസ് തുറക്കുമെന്നാണ് അറിയുന്നത്.
കോട്ടയത്തെ കര്‍ഷകഗ്രാമമായ തീക്കോയില്‍ ജനിച്ചുവളര്‍ന്ന ജേക്കബ് തോമസ് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്. അഗ്രോണമിയിലാണ് ആദ്യ ഡോക്ടറേറ്റ്. പരിസ്ഥിതിയും സുസ്ഥിര വികസനത്തിലും ഡിപ്ലോമ നേടിയ ജേക്കബ് തോമസിന് കൃഷിയെ വിട്ട് ഒരു കളിയില്ല.ഇസ്രയേലിലെ കൃഷി രീതി പ്രാവര്‍ത്തികമാക്കാന്‍ ഇന്‍ഫ്രാ അഗ്രോ ടെക്‌നോളജി എന്ന സ്ഥാപനത്തിന് വേണ്ടിയാണ് തമിഴ്‌നാട്ടിലെ രാജപാളയത്തെ 50 ഏക്കര്‍ ഭൂമി അദ്ദേഹം പലരില്‍ നിന്നുമായി വാങ്ങിയത്.
പിന്നീട് ഇത് തന്റെ സ്വത്തുവിവരത്തില്‍ കാണിച്ചില്ലെന്നാരോപിച്ചാണ് ജേക്കബ് തോമസിനെതിരെ കേസെടുത്തതും.
2015ലാണ് 85 ബാച്ചുകാരനായ ജേക്കബ് തോമസ് ഡി ജി പി റാങ്കിലെത്തുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി. ഒരു ഘട്ടത്തില്‍ ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയിലാണ് സര്‍ക്കാര്‍ നിലനിന്നതുതന്നെ.
ഐ എ എസുകാരുടെ വീട്ടില്‍ പൊലീസ് കയറുകയും വ്യവസായ മന്ത്രി രാജിവയ്‌ക്കേണ്ടി വരികയും ചെയ്തതോടെ ജേക്കബ് തോമസിന് പുറത്തേക്കുള്ള വഴി തുറന്നു കിട്ടി. ഇടത്താവളം ഐ എം ജി ഡയറക്ടര്‍ പദവിയായിരുന്നു. പിന്നെ സസ്‌പെന്‍ഷന്‍, കോടതി കയറ്രം. 2017ല്‍ ഓഖി ദുരന്തം ഉണ്ടായപ്പോള്‍ അദ്ദേഹം പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിച്ചു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതാന്‍ അനുവാദം വാങ്ങിയില്ല എന്നതും വിനയായി.

Keywords: News, Kerala, Thiruvananthapuram, IPS Officer, Jacob Thomas, Retirement, Facebook, Social Network, Government, Book, The most senior IPS officer in the state slept on office his retirement day

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.