അസ്സമില്‍ കുളത്തിലും പുഴയിലും മീനുകളും ഡോള്‍ഫിനുകളും ചത്തുപൊങ്ങി; എണ്ണക്കിണറില്‍ നിന്നും വാതകചോര്‍ച്ച അഞ്ചാം ദിവസത്തിലേക്ക്, 1.5 കി.മീ ദൂരത്തിലുള്ള പ്രദേശത്ത് നിന്നും 2000 പേരെ ഒഴിപ്പിച്ചു

ഗുവാഹത്തി: (www.kvartha.com 31.05.2020) ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണകിണറില്‍ നിന്ന് കഴിഞ്ഞ അഞ്ച് ദിവസമായി പ്രകൃതിവാതക ചോര്‍ച്ച തുടരുന്നു. ടിന്‍സുകിയ ജില്ലയിലെ ബാഗ്ജന്‍ ഗ്രാമത്തിലാണ് കിണറുള്ളത്. 1.5 കി.മീ ദൂരത്തിലുള്ള പ്രദേശത്ത് നിന്നും രണ്ടായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ ഭാഗത്ത് നിന്നും പുരോഗമിക്കുകയാണ്. കമ്പനി ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി.

കിണറിനുള്ളിലെ പ്രഷര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് തകരാറ് സംഭവിച്ച് ക്രൂഡ് ഓയില്‍ ഫൗണ്ടെയിന്‍ തകര്‍ന്നതാണ് ചോര്‍ച്ചയ്ക്ക് കാരണമായത്. അഞ്ച് ദിവസമായി തുടരുന്ന വാതകചോര്‍ച്ച മേഖലയിലെ ജീവജാലങ്ങളെ ദോഷമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

News, National, India, Assam, Crude Oil, Animals, Business, Gas Leaking From Assam Oil Well For 5 Days, 2,000 People Evacuated

അസം സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്രസര്‍ക്കാരും ഓയില്‍ ഇന്ത്യ കമ്പനിയും വിദഗ്ധരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. എപ്പോഴാണ് ചോര്‍ച്ച പരിഹരിക്കാനാവുകയെന്നത് ഇപ്പോള്‍ പറയാനാവില്ലെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം മേഖലയില്‍ വാതകത്തിന്റെ മണവും മണ്ണില്‍ എണ്ണയും കലര്‍ന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുളത്തിലും പുഴയിലും മറ്റും മീനുകളും ഡോള്‍ഫിനുകളും ചത്തുപൊങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Keywords: News, National, India, Assam, Crude Oil, Animals, Business, Gas Leaking From Assam Oil Well For 5 Days, 2,000 People Evacuated
Previous Post Next Post