വാഷും മറ്റു അസംസ്‌കൃത വസ്തുക്കളുമുപയോഗിച്ച് വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത പ്രവാസികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍

 


ജിദ്ദ: (www.kvartha.com 23.05.2020) വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത പ്രവാസി സംഘം സൗദി അറേബ്യയില്‍ അറസ്റ്റില്‍. അല്‍ഹറാസാത്ത് ഡിസ്ട്രിക്ടില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്തതിനാണ് ഇവര്‍ പിടിയിലായത്. അനധികൃത താമസക്കാരായ വിദേശികളാണ് വന്‍തോതില്‍ മദ്യം നിര്‍മ്മിച്ചത്.

വിതരണത്തിന് തയ്യാറാക്കിയ മദ്യശേഖരവും വാഷും മദ്യം നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. പ്രതികള്‍ക്കെതിരെ സുരക്ഷാ വകുപ്പുകള്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും ചേര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
 
വാഷും മറ്റു അസംസ്‌കൃത വസ്തുക്കളുമുപയോഗിച്ച് വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത പ്രവാസികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍

Keywords:  News, Gulf, Liquor, Police, Arrested, Jeddah, Expatriates arrested in Saudi for illegal alcohol brewing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia