SWISS-TOWER 24/07/2023

വിദേശത്തുനിന്നും എത്തിയ ആളെ സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചു; ഫലം വന്നപ്പോള്‍ പോസിറ്റീവ്

 


തിരുവനന്തപുരം: (www.kvartha.com 31.05.2020) വിദേശത്തുനിന്നും എത്തിയ ആളെ സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചു. ഫലം വന്നപ്പോള്‍ പോസിറ്റീവ്. ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍. ശനിയാഴ്ച കുവൈത്തില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടിലേക്കയച്ചത്.

ഞായറാഴ്ച ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെയാണ് വന്‍ വീഴ്ച പുറത്തായത്. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് സ്വകാര്യവാഹനത്തിലാണ് വീട്ടിലേക്കുപോയത്.

വിദേശത്തുനിന്നും എത്തിയ ആളെ സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചു; ഫലം വന്നപ്പോള്‍ പോസിറ്റീവ്

വിമാനത്താവളത്തില്‍ നിന്നു മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത കേസിലാണ് വീഴ്ച വന്നിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തിച്ചു. ആലങ്കോട് സ്വദേശിക്ക് കുവൈത്തില്‍ വച്ചും കോവിഡ് ബാധിച്ച് സുഖംപ്രാപിച്ചിരുന്നു.

Keywords:  Expat who arrived with Covid Symptom was sent home at TVM, Thiruvananthapuram, News, Health, Health & Fitness, Medical College, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia