'എല്‍ കൊളാച്ചൊ': ചെകുത്താന്റെ വേഷം കെട്ടി, കൈയില്‍ വലിയ ചാട്ടവാറുകളും മറ്റും പിടിച്ച്, ഒരു വയസിന് താഴെയുള്ള കുട്ടികളെ തെരുവില്‍ കിടത്തി മുകളിലൂടെ ചാട്ടം; പ്രാചീനമായ ആചാരങ്ങളെ സംരക്ഷിക്കുന്ന ഒരു ജനത

 


ലണ്ടന്‍: (www.kvartha.com 31.05.2020) വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അതുപോലെ പരിലാളിക്കുന്ന നിരവധി ജനങ്ങള്‍ ഭൂലോകത്തുണ്ട്. വിചിത്രമായ പല ആചാരങ്ങളും നമ്മള്‍ കണ്ടിട്ടുമുണ്ട്. പ്രാചീനമായ ഇത്തരം ആചാരങ്ങളെ ഇന്നും സംരക്ഷിക്കുന്ന ജനതയുമുണ്ട്. സ്‌പെയിനിലും ഇത്തരത്തില്‍ വിചിത്രമാണ് ഒരു ആചാരമുണ്ട്.

'എല്‍ കൊളാച്ചൊ': ചെകുത്താന്റെ വേഷം കെട്ടി, കൈയില്‍ വലിയ ചാട്ടവാറുകളും മറ്റും പിടിച്ച്, ഒരു വയസിന് താഴെയുള്ള കുട്ടികളെ തെരുവില്‍ കിടത്തി മുകളിലൂടെ ചാട്ടം; പ്രാചീനമായ ആചാരങ്ങളെ സംരക്ഷിക്കുന്ന ഒരു ജനത

കൊച്ചുകുട്ടികളെ നിരത്തിക്കിടത്തിയ ശേഷം മുകളിലൂടെ ചാടിച്ചാടി പോകുന്ന ചടങ്ങാണ് ഇത്. കൈയിലെ ചാട്ട വച്ച് കൂടി നില്‍ക്കുന്ന ആളെ അടിക്കുന്നതും ആചാരത്തില്‍ പെടും. പിശാചിന്റെ വേഷം കെട്ടി മുഖം മൂടി ധരിച്ച ആളുകളാണ് ചാടുന്നത്. കൂടെ കുളവും വാദ്യവും ചെണ്ടയും മണികിലുക്കവുമായി പുരോഹിതരെപ്പോലെ തോന്നിക്കുന്ന ആള്‍ക്കാരുമുണ്ടാവും. ആഘോഷം കാണാന്‍ നിരവധി പേരാണ് തടിച്ചു കൂടുന്നത്.

കുട്ടികളെ തെരുവില്‍ പായയില്‍ കിടത്തും. കൈയില്‍ വലിയ ചാട്ടവാറുകളും മറ്റും പിടിച്ചാണ് ചെകുത്താന്റെ വേഷം കെട്ടിയയാള്‍ ചാട്ടം നടത്തുന്നത്. കുട്ടികളെ അവരുടെ ജന്മപാപത്തില്‍ നിന്ന് രക്ഷിക്കുന്നതിനും ജീവിതത്തില്‍ എല്ലാവിധ നന്മകളും ഉണ്ടാകുന്നതിനും ദുഷ്ടശക്തികളില്‍ നിന്ന് രക്ഷ നേടുന്നതിനും ഇത് ഉപകരിക്കുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

1620-ലാണ് ഇത്തരത്തിലൊരു വിചിത്ര ആചാരം ആരംഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജനിച്ച കുട്ടികളെയാണ് ഈ ആചാരത്തിനായി ഉപയോഗിക്കുന്നത്. എല്ലാ വര്‍ഷവും ഈ ആചാരം വളരെ ആഘോഷപൂര്‍പ്പം നടത്താറുണ്ട്. കുട്ടികളെ ദുരാത്മക്കളില്‍ നിന്നും രക്ഷിക്കാനായാണ് സ്‌പെയിനില്‍ ഈ ആചാരം നടത്തുന്നത്. 'എല്‍ കൊളാച്ചൊ' എന്നാണ് ഈ ആചാരത്തിന്റെ പേര്. 'ഡെവിള്‍സ് ജംപ്' എന്നും ഇത് അറിയപ്പെടുന്നു.

Keywords:  News, World, London, Spain, Festival, Baby, Entertainment, El Colacho: The Story Behind Spain's Baby Jumping Festival
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia