മലപ്പുറത്ത് തര്‍ക്കത്തിനിടെ മകന്‍ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: (www.kvartha.com 31.05.2020) മകന്‍ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂര്‍ മുത്തൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാജി ആണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെയാണ് ദാരുണസംഭവം. മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

News, Kerala, Malappuram, Death, Father, Son, Killed, Hospital, Drunkard, Crime, Drunk Man Killed His Father in Malappuram

മദ്യപിച്ച് പൂസായി എത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടെ അബൂബക്കര്‍ പിതാവിനെ മര്‍ദ്ദിക്കുകയും തള്ളിവീഴ്ത്തുകയുമായിരുന്നു. മുഹമ്മദ് ഹാജിയെ നാട്ടുകാര്‍ ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി പത്തരയ്ക്കാണ് കൊലപാതകം നടന്നത്.
 
Keywords: News, Kerala, Malappuram, Death, Father, Son, Killed, Hospital, Drunkard, Crime, Drunk Man Killed His Father in Malappuram
Previous Post Next Post