» » » » » » » » » » » » » » കഞ്ചാവിന്റെ ലഹരിയില്‍ മാതാപിതാക്കളെ വെട്ടിവീഴ്ത്തി 22കാരന്‍, പൊലീസ് എത്തിയിട്ടും കലിയടങ്ങാതെ ആക്രോശിച്ചു കൊണ്ട് ഹിസ്റ്റീരിയ ബാധിച്ചപ്പോലെ യുവാവ്, ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍

നീലഗിരി: (www.kvartha.com 27.05.2020) കണ്ടു നില്‍ക്കുന്നവരില്‍ ഭയമുണര്‍ത്തുന്ന രീതിയില്‍ ഹിസ്റ്റീരിയ ബാധിച്ചപ്പോലെ കഞ്ചാവടിച്ച് ലഹരിയില്‍ യുവാവ് മാതാപിതാക്കളെ വെട്ടിപരുക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നീലഗിരി വെല്ലിങ്ടണിലെ റാജാറാം(22) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടിപൊലീസിനു കൈമാറി.

News, National, India, Tamilnadu, Youth, Drugs, Parents, attack, Police, Arrest, Prison, Hospital, Drug Addict youth attacked his parents in Nilgiri

മാതാപിതാക്കളായ രാമചന്ദ്രന്‍, റാണി എന്നിവരെയാണ് റാജാറാം ആക്രമിച്ചത്. കഞ്ചാവ് ലഹരിയില്‍ സ്വബോധം നഷ്ടമായ യുവാവ് സ്വന്തം അമ്മയേയും അച്ഛനേയും വെട്ടിവീഴ്ത്തിയ ശേഷവും കലിയടങ്ങാതെ ആക്രോശിച്ചു കുഴഞ്ഞുവീണു.

News, National, India, Tamilnadu, Youth, Drugs, Parents, attack, Police, Arrest, Prison, Hospital, Drug Addict youth attacked his parents in Nilgiri

ലഹരിയില്‍ വീട്ടിലെത്തിയ യുവാവിനെ മാതാപിതാക്കള്‍ വഴക്കുപറഞ്ഞതായിരുന്നു ആക്രമണത്തിന് കാരണം. കഴുത്തിലും കൈകളിലും വെട്ടേറ്റ മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് രക്ഷപെട്ട് റോഡിലെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ വിവരമറിയച്ചതനുസരിച്ചു പൊലീസ് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പൊലീസ് പിടികൂടുകയുമായിരുന്നു.

കൂനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ഊട്ടി ജയിലേക്കയച്ചു. സാരമായ പരുക്കേറ്റ രാമചന്ദ്രനെയും റാണിയെയും കൂനൂര്‍ കന്റോണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: News, National, India, Tamilnadu, Youth, Drugs, Parents, attack, Police, Arrest, Prison, Hospital, Drug Addict youth attacked his parents in Nilgiri

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal