ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കും; റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും; ലോക് ഡൗണ്‍ അഞ്ചാംഘട്ടത്തിലെ ഇളവുകള്‍ ഇങ്ങനെ!

 


ന്യൂഡെല്‍ഹി: (www.kvartha.com 30.05.2020) ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കയാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ മാത്രം ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് മറ്റിടങ്ങളില്‍ 'അണ്‍ലോക്ക് ഫെയ്സ്' ആരംഭിക്കാനാണ് അഞ്ചാംഘട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നടപ്പിലാകും. പല ഘട്ടങ്ങളിലായാകും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുക.

ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കും; റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും; ലോക് ഡൗണ്‍ അഞ്ചാംഘട്ടത്തിലെ ഇളവുകള്‍ ഇങ്ങനെ!

ആദ്യ ഘട്ടം

ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കും. റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. ഇവയുടെ പ്രവര്‍ത്തനത്തിനായി ആരോഗ്യ വിഭാഗം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

രണ്ടാം ഘട്ടം

സ്‌കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് സെന്ററുകള്‍, എന്നിവ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷം തുറന്ന് പ്രവര്‍ത്തിക്കും. അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് കൂടിയാലോചനകള്‍ നടത്തിയ ശേഷം അഭിപ്രായം ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

യാത്രകളില്‍ ഇളവ്

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും, സംസ്ഥാനത്തിന് അകത്തുള്ള യാത്രകള്‍ക്കുമുള്ള നിരോധനം മാറ്റിയിട്ടുണ്ട്. പ്രത്യേക അനുമതി, ഇ-പെര്‍മിറ്റ് എന്നിവയൊന്നും യാത്രയ്ക്കായി വേണ്ടി വരില്ല.

എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാത്രകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.

രാത്രികാല യാത്രാ നിരോധനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി ഒമ്പത് മണി മുതല്‍ വെളുപ്പിന് അഞ്ചുമണി വരെ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാ തിയറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങള്‍ പരിശോധിച്ച് മൂന്നാം ഘട്ടത്തില്‍ തീരുമാനിക്കാം.

മറ്റ് നിര്‍ദേശങ്ങള്‍ :

*56 വയസിന് മുകളില്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

*ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ കരുതുന്നത് നല്ലതാണ്.

Keywords:  COVID-19 Lockdown 5.0: Malls, restaurants, places of worship can open from June 8, New Delhi, News, Lockdown, School, Students, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia