നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റൈനില്‍
May 25, 2020, 12:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.05.2020) കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎല്‍എ ഡി കെ മുരളിക്കും നടന്‍ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. വെഞ്ഞാറമൂട് സിഐ കഴിഞ്ഞദിവസം അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സിഐയ്‌ക്കൊപ്പം ഇരുവരും വേദി പങ്കിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവര്‍ക്കും ക്വാറന്റൈന്‍ നിര്‍ദേശിച്ചത്.
വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്നു വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.
മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തില്‍ എതിരെ വരികയായിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
തുടര്‍ന്ന് മേയ് 22ന് റിമാന്‍ഡിലായ മൂന്നു പേരും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുന്‍പു നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.
Keywords: Covid-19: Film Star Suraj Venjaramoodu and DK Murali MLA in Quarantine, Thiruvananthapuram, News, Cine Actor, Suraj Venjaramood, Politics, MLA, Police, Health & Fitness, Health, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.