അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റൈനില്‍; 11 മാസം പ്രായമുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

പാലക്കാട്: (www.kvartha.com 31.05.2020) അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. പാലക്കാട് ചാലിശ്ശേരി മുക്കില്‍ പീടിക മനാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാബിഖിന്റെ മകന്‍ എസ്സാന്‍ മുഹമ്മദ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം.

Child drown to death at Palakkad, Palakkad, Local-News, News, Hospital, Dead, Parents, Kerala.

കുഞ്ഞ് വീടിന്റെ അകത്തുള്ള കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തല കീഴായി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. അതിനിടെയാണ് ദുരന്തം സംഭവിച്ചത്.

Keywords: Child drown to death at Palakkad, Palakkad, Local-News, News, Hospital, Dead, Parents, Kerala.
Previous Post Next Post