കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ മുംബൈയില്‍ നിന്നെത്തിയ കുടുംബത്തിലെ നാല് കുട്ടികളും

തലശേരി: (www.kvartha.com 30.05.2020) കണ്ണൂര്‍ ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. ഇവരില്‍ എട്ടു പേരും മുംബൈയില്‍ നിന്നും വന്നവരാണ്. കോട്ടയം മലബാര്‍ സ്വദേശികളായ നാലും 15ഉം വയസ്സുള്ള പെണ്‍കുട്ടികള്‍, 10 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികള്‍, ഒരു 12 വയസ്സുകാരന്‍, 41ഉം 39ഉം വയസ്സുള്ള പുരുഷന്‍മാര്‍, 38കാരിയായ സ്ത്രീ എന്നിവരാണ് മുംബൈയില്‍ നിന്നെത്തിയവര്‍.

മെയ് 23-ന് നാട്ടിലെത്തിയ ഇവര്‍ 28-ന് അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 222 ആയി. ഇതില്‍ 123 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9,669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 67 പേരും, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 93 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 25 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും, വീടുകളില്‍ 9,464 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

8 Corona case confirmed in Kannur, Thalassery, News, Health & Fitness, Health, Kannur, Mumbai, Patient, National

ഇതുവരെയായി ജില്ലയില്‍ നിന്നും 6,822 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6,331 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5,959 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 491 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ടിവി സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Keywords: 8 Corona case confirmed in Kannur, Thalassery, News, Health & Fitness, Health, Kannur, Mumbai, Patient, National.
Previous Post Next Post