» » » » » » » » » » » » മിന്നല്‍ പിണറായിക്ക് 75: കോവിഡ് കാലത്ത് എത്തിയ പിറന്നാള്‍ ലളിതമായി പോലും ആഘോഷിക്കാതെ മാറ്റി വെച്ചിരിക്കയാണ് അതിജീവനത്തിന്റെ ഈ പോരാളി

കണ്ണൂര്‍: (www.kvartha.com 23.05.2020) കേരള മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച എഴുപത്തിയഞ്ച് വയസു തികയുന്നു. കോവിഡ് കാലത്ത് എത്തിയ പിറന്നാള്‍ ലളിതമായി പോലും ആഘോഷിക്കാതെ മാറ്റി വയ്ക്കുകയാണ് മുഖ്യമന്ത്രി. കഴിഞ്ഞ തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു ജന്മദിനമെത്തിയത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കുന്ന വേളയില്‍ അതാഘോഷിച്ചില്ല. ഇക്കുറി കോവിഡിനെ തുരത്താനുള്ള പോരാട്ടത്തിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.

അതുകൊണ്ടു തന്നെ പിറന്നാള്‍ ആഘോഷം അടക്കമുള്ള യാതൊന്നും നടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഒരേയൊരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തുടര്‍ച്ചയായി 15 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയെന്ന ഖ്യാതിയോടെയാണ് അദ്ദേഹം മുഖ്യമന്ത്രി പദവയിലെത്തുന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വാധികാരിയാണ് പിണറായി.

മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യത്തെ സംഭവമാണിത്. വിഭാഗീയത പൂര്‍ണമായും ഇല്ലായ്മ ചെയ്ത് പാര്‍ട്ടിയും സര്‍ക്കാരും തന്റെ പിടിയിലാക്കിയിരിക്കുകയാണ് പിണറായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെങ്കില്‍ മുഖ്യമന്ത്രി എന്തു പറയുന്നുവോ അതേറ്റു പറയുകയാണ്. രാജ്യം മുഴുവന്‍ കീഴടക്കിയ കോവിഡിനെതിരെ ധീരോദാത്തമായി യുദ്ധം ചെയ്യുന്ന പടനായകനായാണ് പിണറായിയെ അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഫാന്‍സും ചിത്രീകരിക്കുന്നത്.

വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പിണറായിയുടെ കരുത്തില്‍ മിന്നും വിജയമാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് സിപിഎമ്മിന്റെ ഉറച്ച വിശ്വാസം.
75 birthday celebration to pinarayi vijayan, Kannur, News, Chief Minister, Pinarayi vijayan, Birthday Celebration, Lok Sabha, Election, Politics, Kerala, Lifestyle & Fashion.Keywords: 75 birthday celebration to pinarayi vijayan, Kannur, News, Chief Minister, Pinarayi vijayan, Birthday Celebration, Lok Sabha, Election, Politics, Kerala, Lifestyle & Fashion.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal