Follow KVARTHA on Google news Follow Us!
ad

ഒറ്റ ദിവസം 16 കോവിഡ് രോഗികള്‍: കണ്ണൂരില്‍ പുതുതായി ഏഴ് പ്രദേശങ്ങള്‍ ഹോട്ട് സ്‌പോട്ടായി

കണ്ണൂര്‍ ജില്ലയില്‍ പുതിയ ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കിKannur, News, Health, Health & Fitness, Patient, hospital, Treatment, Trending, Kerala,
കണ്ണൂര്‍: (www.kvartha.com 23.05.2020) കണ്ണൂര്‍ ജില്ലയില്‍ പുതിയ ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസികളുടെ കുത്തൊഴുക്ക് കണ്ണൂരിനെ കോവിഡിന്റെ കുരുക്കില്‍ കുടുക്കുന്നു. സംസ്ഥാനത്ത് ശനിയാഴ്ച പുറത്തുവിട്ട കോവിഡ് രോഗികളായ 62 പേരില്‍ 16 പേരും കണ്ണൂര്‍ സ്വദേശികളാണ്. ഇതില്‍ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പകര്‍ന്നത്.

16 Covid Patients In One Day: Seven New Areas Hot Spot In Kannur, Kannur, News, Health, Health & Fitness, Patient, Hospital, Treatment, Trending, Kerala

ഇതില്‍ ആറു പേര്‍ വിദേശത്തു നിന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. കണ്ണൂരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ധര്‍മ്മടം സ്വദേശിനിയുടെ ഭര്‍ത്താവ്, അഹമദാബാദില്‍ നിന്നുമെത്തിയ ആളുടെ പ്രഥമ പട്ടികയിലുണ്ടായിരുന്നയാള്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ അറ്റന്‍ഡറടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് പ്രശ്‌നത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുകയാണ്. നിലവില്‍ 52 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

Keywords: 16 Covid Patients In One Day: Seven New Areas Hot Spot In Kannur, Kannur, News, Health, Health & Fitness, Patient, Hospital, Treatment, Trending, Kerala.