കൊല്ലത്ത് 10 ദിവസം പ്രായമായ കുഞ്ഞിനും കോവിഡ്; ജില്ലയില്‍ അതീവ ജാഗ്രത

കൊല്ലം: (www.kvartha.com 31.05.2020) കൊല്ലത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും. മെയ് 23 ന് കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കല്ലുവാതുക്കല്‍ സ്വദേശിയായ യുവതി അടിയന്തിര ശസ്ത്രക്രിയയിലൂടെ ജന്മം നല്‍കിയ 10 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ സാമ്പിള്‍ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

ജില്ലയില്‍ ഞായറാഴ്ച ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പ്രവാസികളില്‍ കൂടുതലായി കോവിഡ് ബാധിതര്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രത പുലര്‍ത്തുകയാണ്.

10 days old infant tests positive for Corona Virus in Kollam, Kollam, News, Health, Health & Fitness, Trending, Child, Kerala

സംസ്ഥാനത്ത് ഞായറാഴ്ച 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Keywords: 10 days old infant tests positive for Corona Virus in Kollam, Kollam, News, Health, Health & Fitness, Trending, Child, Kerala.
Previous Post Next Post