യുഎഇയില്‍ കുടുങ്ങിയവര്‍ക്കായി കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എമിറേറ്റ്‌സിന്റെ പ്രത്യേക വിമാന സര്‍വീസ്

 


ദുബൈ: (www.kvartha.com 02.04.2020) കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ യു എ ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുങ്ങുന്നു. ഇതിനായി എമിറേറ്റ്‌സ് ഏപ്രില്‍ ആറു മുതല്‍ പ്രത്യേക സര്‍വീസ് നടത്തും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. യു എ ഇ യില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസം പകരും.

യു എ ഇയില്‍ കുടുങ്ങിയവര്‍ക്ക് അവരവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് ഇതുവഴി എമിറേറ്റ്‌സ് നല്‍കുന്നത്. ലോകത്തിലെ 14 നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ഡെല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ട്.

യുഎഇയില്‍ കുടുങ്ങിയവര്‍ക്കായി കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എമിറേറ്റ്‌സിന്റെ പ്രത്യേക വിമാന സര്‍വീസ്

ആളുകളെ ഒഴിപ്പിക്കുന്നതിന് എമിറേറ്റ്‌സ് നേരത്തെ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രത്യേക വിമാന സര്‍വീസിന് അനുമതി നല്‍കിയത്.

എയര്‍ അറേബ്യയും പ്രത്യേക സര്‍വീസ് നടത്താന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത് പതിവ് വിമാന സര്‍വീസ് അല്ല. താല്പര്യമുള്ള ആളുകളെ അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക സര്‍വീസ് ആണ്. കൊറോണ നിയന്ത്രണവിധേയമായ ശേഷമേ പഴയ നിലയില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയുള്ളൂ.

രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ജര്‍മന്‍കാരെ തിരുവനന്തപുരത്ത് എത്തിച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ അവരുടെ നാട്ടിലെത്തിച്ചത് കഴിഞ്ഞ ദിവസമാണ്.

Keywords:  UAE special flights to Kochi, Thiruvananthapuram for stranded expats, Dubai, News, Emirates Airlines, Trapped, Flight, Foreigners, Bangalore, chennai, Thiruvananthapuram, Health, Health & Fitness, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia