രാത്രികാലങ്ങളില്‍ ജനലില്‍ മുട്ടുകയും വീടിനും മരത്തിനും മുകളില്‍ നിഷ്പ്രയാസം ചാടിക്കയറുകയും ചെയ്യുന്ന അജ്ഞാതരൂപം; കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ തൃശൂരില്‍ ജനങ്ങള്‍ക്കിടയില്‍ മറ്റൊരു പരിഭ്രാന്തി
Apr 2, 2020, 11:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com 02.04.2020) തൃശ്ശൂരില്‍ കുന്നംകുളം ഭാഗത്ത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി അജ്ഞാതരൂപത്തിന്റെ വിളയാട്ടം. വീടിനും മരത്തിനും മുകളില്‍ ഇയാള്‍ നിഷ്പ്രയാസം ഓടിക്കയറുമെന്ന് നാട്ടുകാര്‍ പറയുന്നു. അയിനൂര്‍, അരുവായി, വടുതല വട്ടമ്പാടം, കാട്ടകാമ്പല്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് അജ്ഞാതരൂപത്തെ കണ്ടതായി ജനങ്ങള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.
രാത്രികാലങ്ങളില്‍ വീടുകളിലെത്തി ഇയാള്‍ ജനലില്‍ മുട്ടുന്നതായും ടോര്‍ച്ചടിക്കുന്നതായും ടാപ്പുകള്‍ തുറന്നിടുന്നതായും ആരോപണമുണ്ട്. എന്നാല്‍ ഇത്രയും പരിഭ്രാന്തി പരത്തുന്ന ഇയാളുടെ ചിത്രമോ വീഡിയോയോ ആരുടെയും പക്കല്ലില്ല. എന്നാല്‍ എവിടേയും ഒന്നും മോഷണശ്രമം നടന്നിട്ടില്ല. അതുകൊണ്ടുതന്നെ മോഷ്ടാവല്ല ഇതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുന്നംകുളം മേഖലയില്‍ പരിഭ്രാന്തിയുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന് പൊലീസ് സംശയിക്കുന്നു. യുവാക്കളുടെ സംഘം പൊലീസിന്റെ സഹായത്തോടെ നാടുമുഴുവന്‍ രാത്രി കറങ്ങുന്നുണ്ടെങ്കിലും അജ്ഞാത രൂപത്തെ കയ്യോടെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിംഗും ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: News, Kerala, Thrissur, Police, House, People Found Unknown Appearance in Kunnamkulam
രാത്രികാലങ്ങളില്‍ വീടുകളിലെത്തി ഇയാള്‍ ജനലില്‍ മുട്ടുന്നതായും ടോര്‍ച്ചടിക്കുന്നതായും ടാപ്പുകള്‍ തുറന്നിടുന്നതായും ആരോപണമുണ്ട്. എന്നാല്‍ ഇത്രയും പരിഭ്രാന്തി പരത്തുന്ന ഇയാളുടെ ചിത്രമോ വീഡിയോയോ ആരുടെയും പക്കല്ലില്ല. എന്നാല്‍ എവിടേയും ഒന്നും മോഷണശ്രമം നടന്നിട്ടില്ല. അതുകൊണ്ടുതന്നെ മോഷ്ടാവല്ല ഇതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുന്നംകുളം മേഖലയില്‍ പരിഭ്രാന്തിയുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന് പൊലീസ് സംശയിക്കുന്നു. യുവാക്കളുടെ സംഘം പൊലീസിന്റെ സഹായത്തോടെ നാടുമുഴുവന്‍ രാത്രി കറങ്ങുന്നുണ്ടെങ്കിലും അജ്ഞാത രൂപത്തെ കയ്യോടെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിംഗും ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.