Follow KVARTHA on Google news Follow Us!
ad

പോലീസ് പീഡനം: ഭക്ഷ്യധാന്യ വ്യാപാരികൾ ലോക്ക് ഡൗണിലേക്ക്, കളക്ടർ അനുവദിച്ച പാസ് കീറിയെറിഞ്ഞ് ഐ ജി, അംഗീകൃത സന്നദ്ധ പ്രവർത്തകർക്കും പോലീസിന്റെ വക അടിയുടെ പൊടിപൂരം

പോലീസ് പീഡനം: ഭക്ഷ്യധാന്യ വ്യാപാരികൾ ലോക്ക് ഡൗണിലേക്ക്, കളക്ടർ അനുവദിച്ച പാസ് കീറിയെറിഞ്ഞ് ഐ ജി Merchants in Kasargod Town faces severe police brutality
കാസർകോട്: (www.kvartha.com 04.04.2020) ലോക്ക് ഡൗണിന്റെ പേരിൽ കാസർകോട് പോലീസ് നടത്തുന്ന കൂടുതൽ അതിക്രമങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്. ഡബിൾ ലോക്ക് ഡൗൺ എന്ന പേരിൽ വ്യാപാരികളെയും നാട്ടുകാരെയും അതികഠിനമായി പീഡിപ്പിക്കുന്ന നിലപാടിലേക്കാണ് പോലീസ് പോകുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻപോലും അനുവദിക്കുന്നില്ല.പോലീസ് പീഡനം സഹിക്കാനാവാത്തതിനാല്‍ കടകൾ അടച്ചിടാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റു അവശ്യ സാധനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാവരുതെന്ന് കരുതിയാണ് പലരും കിലോമീറ്ററുകൾ കാൽനടയായി വന്ന് കടകൾ തുറക്കുന്നത്. കട തുറക്കാൻ വരുമ്പോളും തിരിച്ചു പോകുമ്പോഴും വ്യാപാരികളെ ലാത്തി ഉപയോഗിച്ച് അടിച്ചില്ലെങ്കിൽ ഉറക്കം വരില്ലെന്ന സ്ഥിതിയിലാണ് ചില പോലീസുകാർ. കളക്ടർ നൽകിയ പാസ് ഉപയോഗിച്ചാണ് വ്യാപാരികൾ കട തുറക്കാൻ വരുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരികൾക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കളക്ടർ ഉറപ്പും നൽകിയിരുന്നു. എന്നാൽ ഐ ജിയുടെ നേതൃത്വത്തിൽ തന്നെ ഇതെല്ലാം പോലീസ് ലംഘിക്കുകയാണെന്നാണ് ആരോപണം.
പോലീസിന്റെ ഭാഗത്തു നിന്നും പലപ്പോഴും മോശമായ അനുഭവമാണുണ്ടാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.


police in kasaragod

കാസര്‍കോട് ടൗണിലും പരിസര പ്രദേശങ്ങളിലും നിലവില്‍ ഭക്ഷ്യധാന്യ വ്യാപാര മേഖല മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നുള്ളത്. അതും അടച്ച് പൂട്ടേണ്ട അവസ്ഥയാണിപ്പോഴുള്ളത്. വ്യാപാരികൾക്കെതിരെയുള്ള പീഡനത്തിനും മർദ്ദനത്തിനും പുറമെ ചുമട്ട്തൊഴിലാളികള്‍ക്ക് നേരെയുള്ള പോലീസിന്റെ ഇടപെടലുകലും പലപ്പോഴും അന്തരീക്ഷം മോശമാക്കുകയാണ്. ചെറുകിട വ്യാപാരികള്‍ക്കുള്ള ഭക്ഷ്യധാന്യമുമായി വരുന്ന വണ്ടികള്‍ പോലീസ് പിടിച്ചെടുക്കുകയും വ്യാപാരികളെ അറസ്റ്റ് ചെയ്യുകയുമാണ്.

കഴിഞ്ഞ ദിവസം ഐ ജി വിജയ് സാഖറെ നേരിട്ടാണ് ഒരു പച്ചക്കറി വ്യാപാരിയുടെ പാസും മറ്റൊരു സന്നദ്ധ പ്രവർത്തകന്റെ പാസും കീറി വലിച്ചെറിഞ്ഞത്. ഉന്നത ഉദ്യോഗസ്ഥൻ തന്നെ എങ്ങനെ നില തെറ്റിയ തരത്തിൽ പെരുമാറുമ്പോൾ ചില പോലീസുകാർ ഇത്  മുതലെടുത്ത് സാധാരണക്കാർക്ക് മേൽ പ്പ് തീർക്കുകയൂം തെറിയഭിഷേകം നടത്തുകയുമാണെന്ന് വ്യാപാരി നേതാക്കൾ പറയുന്നു.  കലക്ടര്‍ അനുവദിച്ച പാസ് ഉള്ള വ്യാപാരികളെ പോലും അത് വക വെക്കാതെ പോലീസ് മര്‍ദിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ നിര്‍ബന്ധമായും കടകള്‍ തുറക്കണമെന്ന നിലപാട് തങ്ങള്‍ക്കില്ല. മുഖ്യമന്ത്രിയും പോലീസിന്റ ഉന്നത മേധാവികളും കലക്ടറുമടക്കം പറഞ്ഞ പ്രകാരമാണ് ഭക്ഷ്യധാന്യ മേഖല തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വിഷയം തിങ്കളാഴ്ച മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും നടപടി ഉണ്ടായില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തങ്ങൾ നിര്ബന്ധതിരാകുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് കെ വാർത്തയോട് പറഞ്ഞു.

പത്രവിതരണം തടയുക, സന്നദ്ധ പ്രവർത്തനത്തിന് പോകൂന്ന പാസുള്ളവരെ തടഞ്ഞു നിർത്തി മര്ദിക്കുക എന്നിവയാണിപ്പോൾ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ശനിയാഴ്ച കാസർകോട്ടേക്ക് പച്ചക്കറിയുമായി വന്ന വ്യാപാരിയുടെ പാസ് കീറി വലിച്ചെറിഞ്ഞു. കട തുറക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും മുഴക്കി. കാരണം അന്വേഷിച്ചാൽ കേസിൽ പ്രതിയാക്കി അകത്തിടുമെന്നാണ് ഇപ്പോഴത്തെ ഭീഷണി. 

എരിയാലിലെ നിന്നും കട തുറക്കാൻ പോയ വ്യാപാരിയെ തിരിച്ചയച്ചു. പാസും കടയുടെ ലൈസൻസും അടക്കം എല്ലാം കാണിച്ചിട്ടും ഐ ജി വ്യാപാരിയെ തിരിച്ചയക്കുകയായിരുന്നു. ഇദ്ദേഹത്തെ മാത്രമല്ല മറ്റു നിരവധി പേരെയും തിരിച്ചയച്ചിട്ടുണ്ട്. സംഭവത്തിൽ  കളക്ടർക്കും ജില്ലയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിക്കും വ്യാപാരി പരാതി നൽകി.

Summary: Merchants in Kasargod Town faces severe police brutality