കൊവിഡ് 19 വൈറസ് ഇല്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
Mar 26, 2020, 19:06 IST
കണ്ണൂർ: (www.kvartha.com 26.03.2020) കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ രാജ്യവ്യാപകമായി ഭരണകൂടങ്ങളും സർക്കാർ സംവിധാനങ്ങളും നിതാന്ത ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരവേ കൊറോണ വൈറസ് വ്യാപനത്തിനെതിരെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തും വിധം സമൂഹ മാധ്യമങ്ങൾ വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇരിട്ടി കാക്കയങ്ങാടിനടുത്തുള്ള മുഴക്കുന്ന് മുസ്ലിം പള്ളിക്കു സമീപം പള്ളിമുക്ക് സ്വദേശി മുഹമദ് അസ്ലം (32) എന്ന യുവാവിനെതിരെയാണ് സൈബർ നിയമപ്രകാരം മുഴക്കുന്ന് പൊലീസ് കേസെടുത്തത്. കൊ വിഡ് 19 വൈറസ് പകർച്ചവ്യാധി രോഗത്തിന് കാരണമായ കൊറോണ വൈറസ് വ്യാപനമെന്നത് വ്യാജമാണെന്നും കബളിപ്പിക്കലാണെന്നുമാണ് മുഹമ്മദ് അസ്ലം തന്റെ സ്മാർട്ട് ഫോണിലൂടെ സന്ദേശമായിപ്രചരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.
നാട്ടിൽ കലാപവും തെറ്റിദ്ധാരണയും പരത്താനുള്ള ഈ വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുഴക്കുന്ന് മേഖലാ സെക്രട്ടറി പി സുകേഷ് നൽകിയ പരാതിയെ തുടർന്നാണ് മുഴക്കുന്ന് പ്രിൻസിപ്പൽ എസ്ഐ പി എൻ ബിജോയിയാണ് മുഹമ്മദ് അസ്ലമിനെതിരെ കേസെടുത്തത്.
നാട്ടിൽ കലാപവും തെറ്റിദ്ധാരണയും പരത്താനുള്ള ഈ വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുഴക്കുന്ന് മേഖലാ സെക്രട്ടറി പി സുകേഷ് നൽകിയ പരാതിയെ തുടർന്നാണ് മുഴക്കുന്ന് പ്രിൻസിപ്പൽ എസ്ഐ പി എൻ ബിജോയിയാണ് മുഹമ്മദ് അസ്ലമിനെതിരെ കേസെടുത്തത്.
Keywords: Youth Arrested For Spreading Rumours On Social Media, Kannur, News, Local-News, Arrested, Crime, Criminal Case, Health, Health & Fitness, Social Network, Police, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.