Follow KVARTHA on Google news Follow Us!
ad

കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന; പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ല; നടപടികള്‍ ഊര്‍ജിതമാക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി; ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു; ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 7,89,000 ത്തോളം പേര്‍ക്ക്

ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടനയുടെNews, Health, Health & Fitness, Patient, Dead, America, Italy, Spain, Britain, Trending, World,
ജനീവ: (www.kvartha.com 31.03.2020) ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. വൈറസിനെതിരെയുള്ള പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ല. നടപടികള്‍ ഊര്‍ജിതമാക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അതിനിടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. 7,89,000 ത്തോളം ആളുകള്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയിലെ വുഹാനില്‍ തുടക്കമിട്ട കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും പടര്‍ന്നിരിക്കയാണ്. ചൈനയില്‍ അസുഖം ബാധിച്ച് ആയിരക്കണക്കിനാളുകള്‍ മരിച്ചു. അതിന് പിന്നാലെ ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ആയിരക്കണക്കിനാളുകളാണ് മരിച്ചത്. അമേരിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി.

WHO states that we have to fight against covid 19 for a long time, News, Health, Health & Fitness, Patient, Dead, America, Italy, Spain, Britain, Trending, World

ഇറ്റലിയില്‍ ഇതുവരെ രോഗം ബാധിച്ച് 11,591 പേരാണ് മരിച്ചത്. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയിനിലാണ്. 913 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 7,716 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ഫെര്‍ണാണ്ടോ സിമോണിന് കൊവിഡ് സ്ഥിരീകരിച്ചു.

ജര്‍മനിയില്‍ അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടെങ്കിലും മരണം 700ല്‍ താഴെ നിലനിര്‍ത്താനായത് നേട്ടമാണ്. ബ്രിട്ടനില്‍ മരണം 1400 കടന്നു. കൊവിഡ് രോഗവ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.

Keywords: WHO states that we have to fight against covid 19 for a long time, News, Health, Health & Fitness, Patient, Dead, America, Italy, Spain, Britain, Trending, World.