Follow KVARTHA on Google news Follow Us!
ad

ചിത്രം മാറി; കൊറോണ വൈറസിന് വായുവില്‍ 8 മണിക്കൂര്‍ അതിജീവിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ദരുടെ കണ്ടുപിടുത്തം; ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന് വായുവിലും അതിജീവിക്കാന്‍ കഴിയുമെന്ന് New York, News, Health, Health & Fitness, Warning, Press meet, Media, World,
ന്യൂയോര്‍ക്ക്: (www.kvartha.com 23.03.2020) കൊറോണ വൈറസിന് വായുവിലും അതിജീവിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ദരുടെ കണ്ടുപിടുത്തം. എട്ടു മണിക്കൂറോളം വൈറസിന് വായുവില്‍ അതിജീവിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.

തുള്ളികളിലോ ചെറിയ ദ്രാവകങ്ങള്‍ വഴിയോ, തുമ്മല്‍ അല്ലെങ്കില്‍ ചുമ എന്നിവയിലൂടെയോ ആണ് വൈറസ് പകരുന്നതെന്നാണ് ഇതുവരെയുള്ള കണക്കു കൂട്ടലുകള്‍. എന്നാല്‍ വായുവിലൂടെയും വൈറസ് പകരാം എന്ന് ലോകാരോഗ്യ സംഘടനയുടെ രോഗങ്ങളുടെയും സൂനോസിസ് യൂണിറ്റിന്റെയും തലവനായ ഡോ. മരിയ വാന്‍ കെര്‍കോവ് വ്യക്തമാക്കുന്നു. തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇക്കാര്യം ഒരു ചെറിയ ഉദാഹരണം വഴി അവര്‍ വിവരിക്കുകയും ചെയ്തു.

WHO considers ‘airborne precautions’ for medical staff after study shows coronavirus can survive in air, New York, News, Health, Health & Fitness, Warning, Press meet, Media, World

''നിങ്ങള്‍ അസുഖം വന്നാല്‍ ആശുപത്രിയില്‍ ചെന്ന് ചികിത്സ തേടുന്നുണ്ട്, അതുപോലെ തന്നെ ഒരു എയറോസോള്‍ ഉല്‍പാദിപ്പിക്കുമ്പോള്‍, ഈ കണങ്ങളെ എയറോസോളൈസ് ചെയ്യാന്‍ സാധ്യതയുണ്ട്, അതിനര്‍ത്ഥം അവയ്ക്ക് അല്‍പനേരം വായുവില്‍ തുടരാം' എന്നാണെന്നും ഡോ. മരിയ വാന്‍ കെര്‍കോവ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കം, തുമ്മല്‍, ചുമ എന്നിവയിലൂടെയുള്ള തുള്ളികള്‍, നിര്‍ജീവ വസ്തുക്കളില്‍ അവശേഷിക്കുന്ന അണുക്കള്‍ എന്നിവയിലൂടെയാണ് ശ്വാസകോശ രോഗം പടരുന്നതെന്ന് ലോകാരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. അതുപോലെ തന്നെ കൊറോണ വൈറസിന് വായുവിലൂടെയും പോകാന്‍ കഴിയും, ചൂട്, ഈര്‍പ്പം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് വായുവില്‍ തങ്ങിനില്‍ക്കാനും കഴിയുമെന്ന് ലോകാരോഗ്യ സംഘന വ്യക്തമാക്കുന്നു.

കൊവിഡ് 19 നിലനില്‍ക്കാന്‍ കഴിയുന്ന വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ച് നിരവധി രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളെക്കുറിച്ച് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ടെന്ന് കെര്‍കോവ് പറഞ്ഞു. ഈര്‍പ്പം, താപനില, അള്‍ട്രാവയലറ്റ് ലൈറ്റിംഗ് എന്നിവ രോഗത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഉരുക്ക് ഉള്‍പ്പെടെ വിവിധ പ്രതലങ്ങളില്‍ എത്രനേരം ജീവിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പ്രത്യേകം പരിശോധിക്കുന്നുണ്ടെന്നും മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ഉചിതമാണെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. ''ഇതുവരെ ... ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഉചിതമാണെന്ന് ഉറപ്പുണ്ട്,'' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ N95 മാസ്‌കുകള്‍ ധരിക്കണമെന്നും ലോകാര്യോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു, കാരണം അവ 95% ദ്രാവകം അല്ലെങ്കില്‍ വായുവിലൂടെയുള്ള കണങ്ങളെ ശുദ്ധീകരിച്ചെടുക്കുന്നു.

വായുവിലുള്ള വൈറസുകളെ അതിജീവിക്കാന്‍ ആരോഗ്യ മേഖലയിലുള്ളവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും കെര്‍കോവ് പറഞ്ഞു.

അതേസമയം കൊവിഡ് 19 പ്രത്യേകിച്ച് ഉപരിതലങ്ങളില്‍ എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഒരു വിലയിരുത്തല്‍ നടത്തണമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡ് അഭിപ്രായപ്പെട്ടു.

'ചെമ്പിലും ഉരുക്കിലും വൈറസ് വളരെ സാധാരണമാണ്, ഏകദേശം രണ്ട് മണിക്കൂറോളം ഇത്തരം പ്രതലങ്ങളില്‍ വൈറസിന് അതിജീവിക്കാന്‍ കഴിയും.''എന്നാല്‍ കാര്‍ഡ്‌ബോര്‍ഡ് അല്ലെങ്കില്‍ പ്ലാസ്റ്റിക് എന്നിവയില്‍ വളരെ സമയം അതിജീവിക്കാന്‍ കഴിയും, മൂന്നും നാലും മണിക്കൂര്‍ ഇവ ഇതില്‍ സുരക്ഷിതമായി കഴിയുന്നുണ്ടെന്നും എന്നും റോബര്‍ട്ട് പറഞ്ഞു.

Keywords: WHO considers ‘airborne precautions’ for medical staff after study shows coronavirus can survive in air, New York, News, Health, Health & Fitness, Warning, Press meet, Media, World.