SWISS-TOWER 24/07/2023

ഐസൊലേഷനില്‍ കഴിയുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ടിം പെയിനിന്റെ കാര്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പേഴ്സുമായി കടന്നു; ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണവും പിന്‍വലിച്ചു

 


ADVERTISEMENT

കാന്‍ബറ: (www.kvartha.com 31.03.2020) ഐസൊലേഷനില്‍ കഴിയുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ടിം പെയിനിന്റെ കാര്‍ കുത്തിത്തുറന്ന് പേഴ്സുമായി കടന്ന മോഷ്ടാക്കള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണവും പിന്‍വലിച്ചു. സ്വയം ഐസൊലേഷനില്‍ കഴിയുന്ന താരം ഗാരേജില്‍ ചെറിയ ജിംനേഷ്യത്തിനായും ക്രിക്കറ്റ് പരിശീലനത്തിനായും സ്ഥലം കണ്ടെത്താന്‍ തന്റെ പുതിയ കാര്‍ കഴിഞ്ഞ ദിവസം വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്നു.

ഇതിനിടെ ചൊവ്വാഴ്ച രാവിലെ തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതായുള്ള സന്ദേശമെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ അതിനുള്ളിലുണ്ടായിരുന്ന പേഴ്സുമായി കടന്നുകളഞ്ഞ വിവരം അറിഞ്ഞത്.

ഐസൊലേഷനില്‍ കഴിയുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ടിം പെയിനിന്റെ കാര്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പേഴ്സുമായി കടന്നു; ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണവും പിന്‍വലിച്ചു

അതിനിടെ കൊവിഡ്-19 ആശങ്കകളെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ എല്ലാ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Keywords:  Tim Paine's car broken into, wallet stolen during self-isolation, Australia, News, Sports, Cricket, Health, Health & Fitness, Theft, House, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia