Follow KVARTHA on Google news Follow Us!
ad

അമേരിക്കയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറഞ്ഞു; മറ്റ് നിവര്‍ത്തിയില്ലാതെ യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ സ്ഥിരം വേദിയായ ബില്ലി ജീന്‍ കിങ് നാഷനല്‍ ടെന്നിസ് സെന്ററിന്റെ ഒരു ഭാഗം താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനം

അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായിNew York, News, hospital, Treatment, Patient, Health & Fitness, Health, Donald-Trump, Tennis, Trending, World,
ന്യൂയോര്‍ക്ക്: (www.kvartha.com 31.03.2020) അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ, രോഗികളെ കിടത്താന്‍ സ്ഥലമില്ല. ഇതേതുടര്‍ന്ന് യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ സ്ഥിരം വേദിയായ ബില്ലി ജീന്‍ കിങ് നാഷനല്‍ ടെന്നിസ് സെന്ററിന്റെ ഒരു ഭാഗം താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ടെന്നിസ് അസോസിയേഷനാണ് (യുഎസ്ടിഎ) ഇക്കാര്യം അറിയിച്ചത്.

യുഎസില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.5 ലക്ഷത്തോളമെത്തിയതോടെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവ നിറഞ്ഞുകവിയുകയാണ്. രോഗികളുടെ എണ്ണം കൂടുകയും സൗകര്യങ്ങള്‍ അപര്യാപ്തമാവുകയും ചെയ്തതോടെയാണ് വിഖ്യാതമായ യുഎസ് ഓപ്പണ്‍ വേദി ആശുപത്രിയാക്കി മാറ്റുന്നത്. 350 ബെഡുകളുള്ള ആശുപത്രിയാകും ഇവിടെ തയാറാക്കുക.

Tennis: US Open venue to be 350-bed temporary hospital amid coronavirus pandemic, New York, News, Hospital, Treatment, Patient, Health & Fitness, Health, Donald-Trump, Tennis, Trending, World

വേദിയിലെ ഇന്‍ഡോര്‍ ടെന്നിസ് സംവിധാനം ആശുപത്രിയാക്കി രൂപാന്തരപ്പെടുത്താനുള്ള നടപടികള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകുമെന്ന് വേദിയുടെ ഉടമസ്ഥരായ യുഎസ് ടെന്നിസ് അസോസിയേഷന്‍ വക്താവ് ക്രിസ് വിഡ് മെയര്‍ അറിയിച്ചു. 'ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം പരമാവധി പേര്‍ക്കു സഹായമെത്തിക്കുക എന്നത് മാത്രമാണ്. ഇക്കാര്യത്തില്‍ രണ്ടുപക്ഷമില്ല. ന്യൂയോര്‍ക്ക് ഞങ്ങളുടെ കൂടി നഗരമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നാമെല്ലാം ഒരുമിച്ചാണ്' ക്രിസ് വിഡ് മെയര്‍ വ്യക്തമാക്കി.

കേരളത്തേക്കാള്‍ കുറവ് ജനങ്ങളുള്ള ന്യൂയോര്‍ക്ക് സംസ്ഥാനത്തുമാത്രം ഇതുവരെ ആയിരത്തിലധികം പേരാണ് മരിച്ചത്. രണ്ടാഴ്ച കൂടി പിന്നിടുമ്പോള്‍ രാജ്യത്ത് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്ന് മുന്നറിയിപ്പു നല്‍കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക അകല കാലയളവ് ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു.

നേരത്തെ, ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയം ഉള്‍പ്പെടുന്ന റിയോ ഡി ജനീറോയിലെ മാറക്കാന സ്‌പോര്‍ട്‌സ് കോംപ്ലക്‌സും കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചിരുന്നു. വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയം താല്‍ക്കാലിക ആശുപത്രിയാക്കി വികസിപ്പിക്കാന്‍ തീരുമാനിച്ചത്. മാറക്കാനയ്ക്കു പുറമെ സാവോ പോളോയിലെ പക്കാംബു സ്റ്റേഡിയവും ബ്രസീലിയയിലെ മാനെ ഗരിഞ്ച സ്റ്റേഡിയവും ആശുപത്രികളാക്കി മാറ്റിയിരുന്നു.

അതിനിടെ, ലണ്ടനിലെ വിഖ്യാതമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ സ്റ്റാഫിന് പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചു. മാത്രമല്ല, ലണ്ടനിലെ വെല്ലിങ്ടന്‍ ആശുപത്രിക്കുള്ള സ്റ്റോറേജും മൈതാനത്ത് ഒരുക്കും. മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് (എംസിസി) ഇക്കാര്യം അറിയിച്ചത്. നിലവില്‍ വെല്ലിങ്ടന്‍ ഹോസ്പിറ്റല്‍, യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റല്‍, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, സെന്റ് എലിസബത്ത് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോര്‍ഡ്‌സില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Keywords: Tennis: US Open venue to be 350-bed temporary hospital amid coronavirus pandemic, New York, News, Hospital, Treatment, Patient, Health & Fitness, Health, Donald-Trump, Tennis, Trending, World.