Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍; വിവിധ ദുരിതാശ്വാസ ഫണ്ടുകള്‍ക്കായി രോഹിത് ശര്‍മ 80 ലക്ഷവും, മിതാലി രാജ് പത്ത് ലക്ഷവും, ദീപ്തി ശര്‍മ അരലക്ഷവും നല്‍കി

News, New Delhi, Cricket, Sports, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായിRohit Sharma, Compensation, Sachin Tendulker, Virat Kohli, Chief Minister, Prime Minister, Health & Fitness, Health, National
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2020) കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത്. സച്ചിനും സുരേഷ് റെയ്‌നയ്ക്കും പിന്നാലെ വിവിധ ദുരിതാശ്വാസ ഫണ്ടുകള്‍ക്കായി രോഹിത് ശര്‍മ 80 ലക്ഷം സംഭാവന നല്‍കി. വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ് പത്ത് ലക്ഷവും ദീപ്തി ശര്‍മ അരലക്ഷവും സഹായമായി നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 45 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 25 ലക്ഷവും സൊമാറ്റോ കമ്മ്യൂണിറ്റി ഫീഡിംങിന് അഞ്ച് ലക്ഷവും തെരുവുനായ്ക്കള്‍ക്കുവേണ്ടി അഞ്ച് ലക്ഷവുമാണ് രോഹിത്ത് ശര്‍മ നല്‍കിയിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

Rohit Sharma donates 80 lakhs towards fight against COVID-19, News, New Delhi, Cricket, Sports, Rohit Sharma, Compensation, Sachin Tendulker, Virat Kohli, Chief Minister, Prime Minister, Health & Fitness, Health, National

ഇന്ത്യയുടെ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി ശര്‍മ അഞ്ച് ലക്ഷം വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും തെലങ്കാന സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കും നല്‍കി. പ്രാദേശിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മിതാലി സജീവമായി പങ്കെടുക്കുക്കുകയും ചെയ്തിരുന്നു.

ടി20 ലോകകപ്പ് ടീമിലെ അംഗമായിരുന്ന ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ അര ലക്ഷമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കിയത്. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും മഹാരാഷ്ട്ര സര്‍ക്കാരിലേക്കും സംഭാവന നല്‍കിയിരുന്നു. ആവും വിധം സര്‍ക്കാരുകളെ സഹായിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

സച്ചിന്‍ 50 ലക്ഷവും സുരേഷ് റെയ്ന 52 ലക്ഷവും സംഭാവന നല്‍കിയിരുന്നു. സച്ചിന്‍ 25 ലക്ഷം വീതം മഹാരാഷ്ട്ര കേന്ദ്ര സര്‍ക്കാരുകള്‍ക്കാണ് നല്‍കിയത്. സുരേഷ് റെയ്ന യു പി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമാണ് തുക കൈമാറിയത്. ബി സി സി ഐ സംസ്ഥാന ബോര്‍ഡുകള്‍ക്കൊപ്പം ചേര്‍ന്ന് 51 കോടി രൂപ ദുരിതാശ്വാസത്തിന് നല്‍കിയിരുന്നു.

Keywords: Rohit Sharma donates 80 lakhs towards fight against COVID-19, News, New Delhi, Cricket, Sports, Rohit Sharma, Compensation, Sachin Tendulker, Virat Kohli, Chief Minister, Prime Minister, Health & Fitness, Health, National.