80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍; 3 രൂപയ്ക്ക് അരി, 2 രൂപയ്ക്ക് ഗോതമ്പ് ലഭ്യമാക്കും; ഭയം മൂലം വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങികൂട്ടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 25.03.2020) കോവിഡ് 19 രോഗത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു പൊരുതി രോഗവ്യാപനത്തെ തോല്‍പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഭക്ഷ്യധാന്യങ്ങള്‍ക്കു ക്ഷാമം വരില്ല. ധാന്യങ്ങള്‍ സൗജന്യനിരക്കില്‍ മുന്‍കൂറായി നല്‍കുമെന്ന് ജാവഡേക്കര്‍ പറഞ്ഞു. ദിനപത്രങ്ങളിലൂടെ രോഗബാധയുണ്ടാകുമെന്ന തെറ്റിദ്ധാരണ പരത്തികൊണ്ട് പത്രവിതരണം തടസ്സപ്പെടുത്തരുതെന്ന് മന്ത്രി പറഞ്ഞു.

80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍; 3 രൂപയ്ക്ക് അരി, 2 രൂപയ്ക്ക് ഗോതമ്പ് ലഭ്യമാക്കും; ഭയം മൂലം വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങികൂട്ടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി

ഒരു കിലോ അരിക്ക് മൂന്നു രൂപയും ഗോതമ്പിന് രണ്ടുരൂപയും നല്‍കിയാല്‍ മതി. 80 കോടി ജനങ്ങള്‍ക്ക് അരി ലഭ്യമാക്കും. ഭയം മൂലം ജനങ്ങള്‍ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു. കൊറോണ വൈറസ് ബാധ കാരണം ഉണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു സര്‍ക്കാര്‍ പഠിക്കുന്നുണ്ട്. ആദ്യം പ്രശ്‌നം പരിഹരിക്കുകയാണു വേണ്ടത്. എല്ലാ സംസ്ഥാനങ്ങളോടും ഹെല്‍പ് ലൈനുകള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹെല്‍പ് ലൈന്‍ നമ്പര്‍ ഇന്നു പുറത്തുവിടുമെന്നും ജാവഡേക്കര്‍ വ്യക്തമാക്കി.

Keywords:  News, National, India, New Delhi, COVID19, Food, Union minister, Minister, Rice will be Supplied at RS 3 kg Wheat at RS 2 kg Says Union Minister Prakash Javadekar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia