Follow KVARTHA on Google news Follow Us!
ad

വീട്ടിൽ നിരീക്ഷണത്തിലിരിക്കാതെ കറങ്ങി കളിച്ചു: മൂന്ന് പ്രവാസികളുടെ പാസ്പോർട്ട് പിടികൂടി ക്യാൻസൽ ചെയ്തു

ഹോം ഐസൊലേഷനില്‍ കഴിയണമെന്ന് ആരോഗ്യ പ്രവർത്തകർ Kannur, News, Local-News, Health, Health & Fitness, Passport, Cancelled, Police, Case, Kerala,
കണ്ണൂർ: (www.kvartha.com 26.03.2020) ഹോം ഐസൊലേഷനില്‍ കഴിയണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും പുറത്ത് കറങ്ങി കളിച്ച മൂന്ന് പ്രവാസികളുടെ പാസ്പോർട്ട് പൊലീ​സ് പിടികൂടി റദ്ദ് ചെയ്തു. ഇതിനു പുറമേ നഗരത്തി​ൽ ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ എ​ട്ടു പേ​ർ​ക്കെ​തി​രേയും ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഇതിൽ ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തിട്ടുണ്ട്. ഇതുവരെയായി ര​ണ്ടു​വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തോ​ടെ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 132 ആ​യി. നൂ​റു​പേ​രാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്. 34 വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്തു.​ വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ഡൗ​ൺ തീ​രു​ന്ന ദി​വ​സം മാ​ത്ര​മേ തി​രി​ച്ചു ന​ല്കു​ക​യു​ള്ളൂ.

Passports of  three expatriates were seized and canceled, Kannur, News, Local-News, Health, Health & Fitness, Passport, Cancelled, Police, Case, Kerala

അ​വ​ശ്യ സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടും ഗ്യാ​സ് വി​ത​ര​ണം ചെ​യ്യാ​ത്ത ഗ്യാ​സ് ഏ​ജ​ൻ​സി​ക്കെ​തി​രേ​യും പൊ​ലീ​സ് കേ​സെ​ടു​ത്തു. ​അ​ഞ്ജ​ലി ഗ്യാ​സ് ഏ​ജ​ൻ​സി​ക്കെ​തി​രേ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​വി​ടെ വ​ന്ന് വാ​ങ്ങ​ണ​മെ​ന്നും വീ​ട്ടി​ൽ കൊ​ണ്ടു ത​രു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും ഗ്യാ​സ് ഏ​ജ​ന്‍റ് പ​റ​ഞ്ഞ​താ​യി വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വത്തി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Keywords: Passports of  three expatriates were seized and canceled, Kannur, News, Local-News, Health, Health & Fitness, Passport, Cancelled, Police, Case, Kerala.