Follow KVARTHA on Google news Follow Us!
ad

അതിര്‍ത്തി തുറക്കാതെ കര്‍ണാടക, ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു, മരണം ആറായി

അതിര്‍ത്തി തുറക്കാതെ കര്‍ണാടക, ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു, മരണം ആറായി One more dies in Thalapady border
കാസർകോട്: (www.kvartha.com 31.03.2020) ലോക്ക് ഡൗണിന്റെ പേരിൽ തലപ്പാടിയിൽ കർണാടക പോലീസ് വാഹനം തടഞ്ഞതിനെത്തുടർന്ന് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍ (49) ആണ് മരിച്ചത്. മംഗലാപുരത്തായിരുന്നു ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നത്. അതിര്‍ത്തി അടച്ചതിനാൽ ചികിത്സ ലഭിക്കാതെ ഇയാള്‍ മരിക്കുകയായിരുന്നു.


police blocks ambulance in thalappadi

നില ഗുരുതരമാന്നെന്നും ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കണമെന്നും പലതവണ ബന്ധുക്കൾ അഭ്യര്ഥിച്ചുവെങ്കിലും കർണാടക പോലീസ് ഗൗനിച്ചില്ല. ഇതോടെ അതിര്‍ത്തി അടച്ചതില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി. അതേസമയം, കാസർകോട്ടെ അതിര്‍ത്തി റോഡ് തുറക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ണാടക. ഇക്കാര്യത്തില്‍ തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കണമെന്ന് ചൊവ്വാഴ്ച ഹൈക്കോടതിയോട് കര്‍ണാടകം ആവശ്യപ്പെട്ടിരുന്നു.

Summary: One more dies in Thalapady border. Total Death toll to six