Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് ഷാര്‍ജയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മുങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടി; വീടുകളില്‍ പ്രത്യേക പോസ്റ്റര്‍ പതിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Thiruvananthapuram, News, തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചുTrending, Health, Health & Fitness, Natives, Press meet, Minister, Medical College, Treatment, House, Kerala,
തിരുവനന്തപുരം: (www.kvartha.com 27.03.2020) തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഈമാസം ഇരുപത്തിരണ്ടിന് ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇയാളെ നിരീക്ഷണകേന്ദ്രമായ ആക്കുളത്തെ സമേതിയില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഇയാളുടെ പരിശോധനാഫലം ലഭിച്ചത്. ഫലം പോസിറ്റീവാണെന്ന് അറിഞ്ഞതോടെ ഇയാളെ മെഡിക്കല്‍ കോളജിലെ കൊറോണ വാര്‍ഡിലേക്ക് മാറ്റി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

One more corona case in Thiruvananthapuram, Thiruvananthapuram, News, Trending, Health, Health & Fitness, Natives, Press meet, Minister, Medical College, Treatment, House, Kerala

അതേസമയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മുങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ പ്രത്യേക പോസ്റ്റര്‍ പതിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജിയോ ഫെന്‍സിംഗ് വഴി, വീടിന് പുറത്തിറങ്ങിയാല്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടുന്ന രീതിയില്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: One more corona case in Thiruvananthapuram, Thiruvananthapuram, News, Trending, Health, Health & Fitness, Natives, Press meet, Minister, Medical College, Treatment, House, Kerala.