മംഗളൂരു "ഫുള്ളാണെന്ന്" കേന്ദ്രമന്ത്രി സദാനന്ദഗൗഡ, കാസർകോട്ടുകാർ ചത്താലും ഒന്നുമില്ലെന്ന്‌ കർണാടക, ഒത്തുകളിച്ച് കേന്ദ്ര, കർണാടക സർക്കാരുകൾ

 


കാസർകോട്: (www.kvartha.com 29.03.2020) അടിയന്തിര ചികിത്സ വേണ്ടവർക്ക് മാത്രം അതിർത്തി തുറന്നു കൊടുക്കണമെന്ന കേരളത്തിന്റെ അഭ്യർത്ഥന ചെവിക്കൊള്ളാതെ കർണാടക സർക്കാർ. ഡയാലിസിസ് അടക്കമുള്ള ചികിത്സക്കും അതീവ ഗുരുതര നിലയിലുള്ളവർക്കും മംഗളൂരുവിലെ ആശുപത്രിയിൽ പോകാൻ സൗകര്യമൊരുക്കണമെന്ന മനുഷ്യത്വപരമായ അഭ്യർത്ഥന പോലും കർണാടകത്തിലെ ബിജെപി സർക്കാർ നിഷ്കരുണം തള്ളി. മൂന്ന് മേഖലകളിലെയും അതിർത്തികൾ മണ്ണിട്ട് അടച്ചുപൂട്ടിയ യെദിയൂരപ്പ സർക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന കേന്ദ്ര സർക്കാരും. ബിജെപി ഭരണത്തിലുള്ള ഇരു സർക്കാരുകളും ചേർന്ന് ഒത്തുകളിക്കുമ്പോൾ ജനങ്ങളെയാണ് മരണത്തിലേക്ക് തള്ളിവിടുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭ്യർത്ഥിച്ചിട്ടും മാനുഷികത കാട്ടാൻ കർണാടക തയ്യാറായില്ല. അതിർത്തികൾ തുറക്കേണ്ടതില്ലെന്നും കാസർകോട് അടക്കമുള്ള ജില്ലകളിൽ നിന്നുള്ള രോഗികളെ മംഗളൂരുവിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നും കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.


മംഗളൂരു "ഫുള്ളാണെന്ന്" കേന്ദ്രമന്ത്രി സദാനന്ദഗൗഡ, കാസർകോട്ടുകാർ ചത്താലും ഒന്നുമില്ലെന്ന്‌ കർണാടക, ഒത്തുകളിച്ച് കേന്ദ്ര, കർണാടക സർക്കാരുകൾ

പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ നിയോഗിച്ച കാസർകോട് ജില്ലയിലെ അടൂർ സ്വദേശിയായ കേന്ദ്രമന്ത്രി ഡി വി സദാനന്ദഗൗഡയും കേരളത്തെ കൈവിട്ടു. മംഗളൂരുവിലെ മെഡിക്കൽ കോളേജുകൾ, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ, മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം രോഗികൾ "തിങ്ങി നിറഞ്ഞിരിക്കുകയാണെന്നും" അതിനാൽ ആരെയും കൊണ്ട് വരരുതെന്നുമാണ് സദാനന്ദഗൗഡയുടെ വാദം. ആശുപത്രികൾ "ഫുൾ" ആയാൽ എങ്ങനെ രോഗികളെ പ്രവേശിപ്പിക്കുമെന്ന അസാധാരണമായ വാദഗതിയും അദ്ദേഹം മുന്നോട്ടു വെച്ചിട്ടുണ്ട്.
രോഗികളുമായി വരുന്ന ആംബുലൻസുകൾ കടത്തി വിടണമെന്ന് കർണാടകത്തിലെ ഡോക്ടമാർ ആവശ്യപ്പെട്ടിട്ടും ഇതിനോട് അനുകൂലമായി പ്രതികരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. അതിർത്തി അടച്ചുപൂട്ടി ചികിത്സ വരെ നിഷേധിച്ചതോടെ കാസർകോട്ട് രണ്ടു പേർ മരിച്ചു. യുവതി ആംബുലൻസിൽ പ്രസവിച്ച സംഭവവും ഉണ്ടായി.


മംഗളൂരു "ഫുള്ളാണെന്ന്" കേന്ദ്രമന്ത്രി സദാനന്ദഗൗഡ, കാസർകോട്ടുകാർ ചത്താലും ഒന്നുമില്ലെന്ന്‌ കർണാടക, ഒത്തുകളിച്ച് കേന്ദ്ര, കർണാടക സർക്കാരുകൾ

രോഗികൾ അടക്കമുള്ളവർ ഏറെ കെഞ്ചി കാലു പിടിച്ചാൽ പോലും കർണാടക പോലീസ് ആംബുലൻസുകൾ കടത്തിവിടുന്നില്ല. ഡയാലിസിസ്, കാൻസർ, വൃക്ക രോഗികളെയും ഗർഭിണികളയേയും ഒന്നും കടത്തിവിടുന്നില്ല. തലപ്പാടി അതിർത്തിയിൽ തടഞ്ഞശേഷം രോഗികളെ തിരിച്ചയക്കുകയാണ് കർണാടക പോലീസ് ചെയ്യുന്നത്.  കാസർകോട്ടുകാർ മരിച്ചുവീണാലും തങ്ങൾക്കൊന്നുമില്ലെന്നാണ് പോലീസുകാർ അടക്കമുള്ളവർ പറയുന്നതെന്ന്  ആംബുലൻസ് ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു. അതിർത്തി തുറക്കുന്നത് കൊറോണ പടരാൻ ഇടയാക്കുമെന്നും അതുകൊണ്ടു തന്നെ ജനങ്ങളിൽ കടുത്ത ഭീതിയുണ്ടെന്നുമാണ് കർണാടക സർക്കാർ വാദം.

ഒരു കാരണവശാലും അതിർത്തി തുറക്കരുതെന്ന നിലപാടാണ് മംഗളൂരുവിലെ ജനപ്രതിനിധികൾക്കുമുള്ളത്.
വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. രോഗികളുമായുള്ള ആംബുലൻസ് കടത്തി വിടാമെന്നും രണ്ടു റോഡുകൾ തുറന്നു തരാമെന്നും സമ്മതിച്ച കർണാടക ശനിയാഴ്ച വൈകിട്ടോടെ നിലപാട് മാറ്റുകയായിരുന്നു. കർണാടക സർക്കാരിന്റെയും പോലീസിന്റെയും ക്രൂര നിലപാടിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Summary: No one will not allow to enter Karanataka: Says government and Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia