കൊറോണ: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടിലിരുന്നു ജോലി ചെയ്താൽ മതിയെന്ന് യു എ ഇ

ദുബൈ: (www.kvartha.com 25.03.2020) മുഴുവൻ ജീവനക്കാര്ക്കും വീടുകളിലിരുന്ന് ജോലി ചെയ്യാൻ ആവശ്യമായ സൗകര്യം സ്വകാര്യ സ്ഥാപനങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശിച്ച് ദുബൈ ഭരണാധികാരികൾ. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദ്ദേശം. മാർഗ്ഗനിർദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച മുതൽ ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം ആരംഭിച്ചു. പ്രാഥമിക ഘട്ടം എന്ന നിലയിൽ ഏപ്രിൽ ഒമ്പതു വരെയാണ് ഈ ക്രമീകരണം.


Dubai

ഫാർമസി, പലചരക്ക്-പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റ്, സഹകരണ സംഘം എന്നിവക്ക് ക്രമീകരണം ബാധകമല്ല.
അതിനിടെ യുഎഇയില്‍ 85 പേര്‍ക്ക്​ കൂടി ബുധനാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 333 ആയി. ദുബൈയില്‍ ആദ്യമായാണ്​ ഇത്രയേറെ പേര്‍ക്ക്​ ഒരുദിവസം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഏഴ്​ പേര്‍ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്​. ഇതോടെ രോഗവിമുക്​തരായവരുടെ എണ്ണം 52 ആയി.

Summary: Most of Dubai's private sector employees asked to work from home
Previous Post Next Post