Follow KVARTHA on Google news Follow Us!
ad

വീണ്ടും ബാങ്ക് ലയനം; പത്ത് പൊതുമേഖല ബാങ്കുകള്‍ ബുധനാഴ്ചമുതല്‍ നാലാകുന്നു

2017ലെ ബാങ്ക് ലയനത്തിന് ശേഷം വീണ്ടും രാജ്യത്തെ പത്ത് പൊതുമേഖല ബാങ്കുകള്‍ ബുധനാഴ്ചമുതല്‍ News, National, India, Mumbai, Public sector, Bank, Merger of Ten Public Sector Banks into Four
മുംബൈ: (www.kvartha.com 31.03.2020) 2017ലെ ബാങ്ക് ലയനത്തിന് ശേഷം വീണ്ടും രാജ്യത്തെ പത്ത് പൊതുമേഖല ബാങ്കുകള്‍ ബുധനാഴ്ചമുതല്‍ നാലാകുന്നു. ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ലയനം നടക്കുന്നത്. 27 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുണ്ടായിരുന്നത്. 2017ല്‍ ബാങ്കുകളുടെ എണ്ണം 12ലേയ്ക്ക് ചുരുങ്ങിയിരുന്നു.

2019 ഓഗസ്റ്റിലാണ് പത്ത് പൊതുമേഖല ബാങ്കുകള്‍ ലയിച്ച് നാലാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡ് ബാധയുടെ ഭാഗമായി ബാങ്കുകളുടെ ലയനം നീട്ടിവെച്ചേക്കാമെന്ന അഭ്യൂഹം വ്യാപകമായിരുന്നു. എന്നാല്‍ അതിന് മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

News, National, India, Mumbai, Public sector, Bank, Merger of Ten Public Sector Banks into Four

* ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാവും പിഎന്‍ബി. ഒന്നാം സ്ഥാനം എസ്ബിഐയ്ക്കാണ്.

* സിന്‍ഡിക്കേറ്റ് ബാങ്ക് കനാറാ ബാങ്കിലാണ് ലയിക്കുക. ഇതോടെ കാനാറ ബാങ്ക് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാകും.

* അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലാണ് ലയിക്കുക.

* ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിക്കുക.

* നിക്ഷേപകര്‍ ഉള്‍പ്പടെയുള്ള ഉപഭോക്താക്കള്‍ ഏതുബാങ്കിലാണോ ലയിച്ചത് അതിന്റെ ഭാഗമാകും.

* ലയനത്തിനുശേഷം 12 പൊതുമേഖല ബാങ്കുകളാണ് അവശേഷിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനാറ ബാങ്ക്, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയാണവ.

മറ്റ് ആറ് സ്വതന്ത്ര പൊതുമേഖല ബാങ്കുകള്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ.

* ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ആന്‍ഡ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകള്‍ ബുധനാഴ്ച(2020 ഏപ്രില്‍ 1)മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കായി മാറും.

* സിന്‍ഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകള്‍ കാനാറ ബാങ്കായി മാറും.

* അതുപോലെ അലഹബാജ് ബാങ്ക് ബ്രാഞ്ചുകള്‍ ഇന്ത്യന്‍ ബാങ്കായി മാറും.

10 ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യുണിയന്‍ ബാങ്കായും മാറും.

രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പിഎന്‍ബി കൈകാര്യം ചെയ്യുന്ന ബിസിനസ് ഇതോടെ 17.94 ലക്ഷം കോടിയാകും. നാലാമത്തെ വലിയ ബാങ്കായ കാനാറ ബാങ്കിന്റെ ബിസിനസ് 15.20 ലക്ഷം കോടിയുടേതാകും.

അഞ്ചാമത്തെ വലിയ ബാങ്കായ യൂണിയന്‍ ബാങ്കിന്റെ ബിസിനസ് 14.59 കോടി രൂപയുടേതാകും.

ഏഴാമത്തെ വലിയ ബാങ്കായ ഇന്ത്യന്‍ ബാങ്കിന്റെ ബിസിനസ് 8.08 ലക്ഷം കോടി രൂപയുടേതാകും.

ഒന്നാമത്തെ വലിയ ബാങ്കായ എസ്ബിഐ കൈകാര്യം ചെയ്യുന്നതാകട്ടെ 52.05 ലക്ഷം കോടിയുടെ ബിസിനസുമാണ്.

Keywords: News, National, India, Mumbai, Public sector, Bank, Merger of Ten Public Sector Banks into Four