» » » » » » » » » » » » » മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസങ്ങള്‍ കൊണ്ട്; കൊറോണ വൈറസിനെതിരായ യുദ്ധത്തിന് 21 ദിവസങ്ങള്‍ എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: (www.kvartha.com 25.03.2020) മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസങ്ങള്‍ കൊണ്ടാണെന്നും കൊറോണ വൈറസിനെതിരായ യുദ്ധത്തിന് 21 ദിവസങ്ങള്‍ എടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ നിയോജകമണ്ഡലമായ വാരണാസിയിലെ ജനങ്ങളുമായി നടത്തിയ ചോദ്യോത്തരവേളയിലാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. വീഡിയോ ലിങ്ക് വഴിയാണ് മോദി ജനങ്ങളോട് സംവദിച്ചത്.

ഡോക്ടര്‍മാരോടും നഴ്സുമാരോടും കൊറോണ വൈറസിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരോടുമുള്ള മോശം പെരുമാറ്റത്തെയും ചോദ്യോത്തരവേളയില്‍ മോദി അപലപിച്ചു.

Mahabharata war lasted 18 days, this war against coronavirus will take 21 days: PM Modi, New Delhi, News, Prime Minister, Narendra Modi, Doctor, Nurse, Health, Health & Fitness, National

'രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിഘട്ടത്തിന്റെ ഈ മണിക്കൂറുകളില്‍ വെളുത്ത നിറത്തിലുള്ള കോട്ടണിഞ്ഞവര്‍ ദൈവത്തിന്റെ ഒരു രൂപമാണ്. സ്വന്തം ജീവന്‍ അപകടത്തില്‍ പെടുത്തി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയാണ് അവരിപ്പോള്‍ ചെയ്യുന്നത്.

ഡോക്ടര്‍മാര്‍, വുഹാനില്‍ രക്ഷാപ്രവര്‍ത്തനവുമായി പോയവര്‍, എയര്‍ ഇന്ത്യ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ മുന്‍നിരയിലുണ്ടായ മറ്റുജീവനക്കാര്‍.. അവരാണ് നമ്മുടെ യഥാര്‍ഥ നായകന്മാര്‍.

നാം നിര്‍ബന്ധമായും അവരെ സഹായിക്കണം. അവര്‍ക്ക് നേരെയുളള അതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഞാന്‍ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ വിഷയമാണ്. ഇക്കാര്യത്തില്‍ കര്‍ശന നടപടികളെടുക്കാന്‍ സംസ്ഥാന ഡിജിപിമാരോട് ഇതിനകം നിര്‍ദേശിച്ചുകഴിഞ്ഞുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

Keywords: Mahabharata war lasted 18 days, this war against coronavirus will take 21 days: PM Modi, New Delhi, News, Prime Minister, Narendra Modi, Doctor, Nurse, Health, Health & Fitness, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal