Follow KVARTHA on Google news Follow Us!
ad

കണ്ണും മൂക്കുമില്ലാതെ പൊലീസ് ഡയാലിസിസ് രോഗികളെയും തടഞ്ഞു മര്‍ദിക്കുന്നു: ഇനി മുതല്‍ ആശുപത്രികളിലേക്ക് പോകാന്‍ പാസും വേണം

ലോക് ഡൗണ്‍ കാലഘട്ടത്തില്‍ സര്‍ക്കാര്‍ വാഹന യാത്രക്കാര്‍ക്ക് പുറപ്പെടുവിച്ചKannur, News, Local-News, Police, attack, Health, Health & Fitness, hospital, Police Station, Thalassery, Kerala,
കണ്ണൂര്‍: (www.kvartha.com 27.03.2020) ലോക് ഡൗണ്‍ കാലഘട്ടത്തില്‍ സര്‍ക്കാര്‍ വാഹന യാത്രക്കാര്‍ക്ക് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഡയാലിസിസ് രോഗികളും പിന്തുടരണമെന്ന് ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട് എന്നിവര്‍ അറിയിച്ചതായി കിഡ്നി കെയര്‍ കേരളഫോറം ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിര്‍ദിഷ്ട ഫോം പൂരിപ്പിച്ച് കയ്യില്‍ വെച്ചു യാത്ര ചെയ്യണം.

ഡയാലിസിസ് ചെയ്യുന്ന ആഴ്ചയിലെ ദിവസങ്ങള്‍ മുഴുവന്‍ ഫോമില്‍ രേഖപ്പെടുത്തണം. ഫോം പൊലീസിനെ കാണിച്ച് തിരിച്ചു വാങ്ങണം. കൂടാതെ ആവശ്യമാണെങ്കില്‍ ഡയാലിസിസ് ഹാന്റ് ബുക്കും കാണിച്ചു കൊടുക്കണം. ആവശ്യമുളളവര്‍ക്ക് അവരവര്‍ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ്സും ലഭിക്കും.

Lockdown deals deadly blow to kidney patients, Kannur, News, Local-News, Police, Attack, Health, Health & Fitness, Hospital, Police Station, Thalassery, Kerala

തലശ്ശേരിയില്‍ നിന്ന് ഒരു ഡയാലിസിസ് രോഗിക്ക് പൊലീസ് മര്‍ദനമുണ്ടായ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍, പൊലീസ് സുപ്രണ്ട് എന്നിവരെ കിഡ്നി കെയര്‍ കേരളഫോറം ഭാരവാഹികള്‍ സന്ദര്‍ശിച്ച് ഡയാലിസിസ് രോഗികള്‍ക്ക് വേണ്ട സഹായങ്ങള്‍ ജില്ലാ ഭരണകൂടവും പൊലീസും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍

കണ്ണൂര്‍ ജില്ലയിലെ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍ ഇപ്പോഴും ആശങ്കയില്‍ തന്നെയാണ്. കൊറോണ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ദേശീയ പാതകള്‍ അടച്ചിടുകയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കു ഗതാഗതം ഉള്‍പ്പെടെ നിലയ്ക്കുന്ന സാഹചര്യത്തില്‍ ഡയാലിസിസ് സെന്ററിലേക്ക് എത്തിച്ചേരേണ്ട സാമഗ്രികള്‍ എത്തിച്ചേരാത്ത അവസ്ഥയുണ്ടാകുമോ എന്ന ആശങ്കയാണ് രോഗികളില്‍ നിലനില്‍ക്കുന്നത്.

ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും രോഗികള്‍ പറയുന്നു. ഡയാലിസിസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആസിഡുകള്‍,ഡയാലിസര്‍, ട്യൂബ് തുടങ്ങിയ സാധനങ്ങളെല്ലാം എത്തുന്നത് കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ്. ആത്യാവശ്യം സാധനങ്ങള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും വരും നാളുകളില്‍ ലഭ്യത കുറവുണ്ടാകുമോയെന്ന ആശങ്കയാണ് വിവിധ ഡയാലിസ് കേന്ദ്രങ്ങളിലെ അധികൃതരും പങ്കുവെയ്ക്കുന്നത്.

ജില്ലയിലെ 70 ശതമാനം വൃക്ക രോഗികളും സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ 1500 മുതല്‍ 2000 രൂപ വരെയാണ് ഈടാക്കുന്നത്. പല ഡയാലിസിസ് രോഗികളും സ്പോണ്‍സര്‍മാരെയും മറ്റ് വിദേശത്ത് നിന്നുള്ള ആളുകളെയും ആശ്രയിച്ചാണ് ഡയാലിസിസ് ചെയ്തു പോകുന്നത് . എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വദേശത്തും വിദേശത്തും തൊഴില്‍, ബിസിനസ് തുടങ്ങിയ മേഖലകള്‍ പ്രതിസന്ധിയിലായതോടെ അവര്‍ക്കും സഹായം നല്‍കാന്‍ പറ്റാത്ത സാഹചര്യമാണ്.

സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്ക് യാതൊരു ഇളവുകളും കൊടുക്കുന്നുമില്ല. കൂടാതെ ജില്ലയ്ക്ക് പുറത്ത് പോയി ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ട്രെയിനുകളും മറ്റും റദ്ദാക്കിയതോടെ യാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്.

വൃക്ക രോഗികളുടെ ആശങ്കയും സാമ്പത്തിക പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെടുത്തി പ്രതീക്ഷ ഓര്‍ഗന്‍ (കിഡ്നി )റസിപിയെന്റസ് ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അടുത്ത കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചു.

Keywords: Lockdown deals deadly blow to kidney patients, Kannur, News, Local-News, Police, Attack, Health, Health & Fitness, Hospital, Police Station, Thalassery, Kerala.