തളിപ്പറമ്പ്: (www.kvartha.com 31.03.2020) തമിഴ് സിനിമാ സ്‌റ്റൈലില്‍ പുത്തന്‍ കാറില്‍ റോഡില്‍ അമിതവേഗതയില്‍ പരക്കം പാഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. ലോക്ക് ഡൗണ്‍ ലംഘനം റോഡിലൂടെ അമിത വേഗത്തിലും അപായകരമായും വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കാസര്‍കോട് ആലംപാടി സ്വദേശി സി.എച്ച് റിയാസിനെ അറസ്റ്റു ചെയ്തത്.
സിറ്റേഷന്‍ ആള്‍ ജാമ്യത്തിലാണ് ഇയാളെ വിട്ടയച്ചത്. കാസര്‍കോട് ആലമ്പാടിയില്‍ നിന്നാണ് ലോക്ക് ഡൗണ്‍ കാലത്ത് ഇയാള്‍ തന്റെ സാഹസിക പ്രയാണമാരംഭിച്ചത്. മരണപ്പാച്ചില്‍ കണ്ട് കാസര്‍കോട് മുതല്‍ കൈകാണിച്ച പൊലീസുകാരെയൊക്കെ വെട്ടിച്ചും ബാരിക്കേഡുകള്‍ തകര്‍ത്തും പുത്തന്‍ സ്വിഫ്റ്റ് കാറില്‍ ഇയാള്‍ മരണപ്പാച്ചില്‍ നടത്തുകയായിരുന്നു.

നൂറ്കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് കാസര്‍കോട് സ്വദേശിയായ സി.എച്ച് റിയാസിനെ മട്ടന്നൂര്‍,മാലൂര്‍ പൊലീസ് സംയുക്തമായി കെണിയൊരുക്കി പിടികൂടിയത്.ഈയാള്‍ക്കെതിരെ നിയന്ത്രണം ലംഘിച്ചതിനും അപകടരമായും അലസമായും കാറോടിച്ചതിന് കേസെടുത്തിട്ടുണ്ട്.
കാസര്‍കോട് നിന്ന് പുറപ്പെട്ട ഈയാള്‍ നിയന്ത്രണം ലംഘിച്ച് കാര്‍ പായിക്കുന്നത് കണ്ട് പൊലിസ്വയര്‍ലെസ് വഴി വിവിധ സ്റ്റേഷനുകളിലേക്ക് സന്ദേശം അയച്ചിരുന്നു. അതിവേഗതയില്‍ കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പിന്നിട്ട ഈയാളെ തളിപ്പറമ്പില്‍ വച്ച് പൊലീസ് കൈകാണിച്ചെങ്കിലും ഇരിട്ടി റോഡിലേക്ക് കയറിപ്പോയി. ഇവിടെ നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്ക് പോകുന്നത് കണ്ട് ഇരിക്കൂര്‍ പൊലീസിന് വിവരം കൈമാറി. അവര്‍ അവിടെ കൈകാട്ടിയെങ്കിലും ഇവിടെയും നിര്‍ത്താതെ വാഹനം കടന്നുപോകുകയായിരുന്നു.
മാലൂര്‍ ഇടപഴശ്ശി വഴി ശിവപുരത്തേക്ക് കയറുന്നതിനിടയില്‍ മാലൂര്‍, മട്ടന്നൂര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഈയാളെ പിടികൂടുകയായിരുന്നു.മാലൂര്‍ പൊലീസ് ഈയാളെ മട്ടന്നൂര്‍ പൊലീസിന് കൈമാറി.അരമണിക്കൂറോളം ഈയാളെ സ്റ്റേഷനില്‍ ചോദ്യംചെയ്ത ശേഷമാണ് തളിപ്പറമ്പ് പൊലീസിന് കൈമാറിയത്.റിയാസിനെതിരെ നേരത്തെ ഒരു ക്രിമിനല്‍ കേസുണ്ടെന്ന് തളിപ്പറമ്പ് പൊലിസ് അറിയിച്ചു.
Keywords: Taliparamba, Kerala, News, Police, Arrest, Car, Road, Case, Mattannur, Lock down violation: Arrested youth released in bail