Follow KVARTHA on Google news Follow Us!
ad

കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച അബ്ദുല്‍ അസീസിന് രോഗം എവിടെ നിന്നു കിട്ടി? ആശങ്ക ഒഴിയുന്നില്ല; മകള്‍ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച അബ്ദുല്‍ അസീസിന്(68) രോഗം Thiruvananthapuram, News, KSRTC, hospital, Treatment, Children, Minister, Health, Health & Fitness, Kerala,
തിരുവനന്തപുരം: (www.kvartha.com 31.03.2020) കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച അബ്ദുല്‍ അസീസിന്(68) രോഗം എവിടെ നിന്നു കിട്ടിയെന്ന കാര്യത്തില്‍ ആശങ്ക ഒഴിയുന്നില്ല. അബ്ദുല്‍ അസീസിന്റെ മകള്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണ്. വികാസ് ഭവന്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഇവര്‍ രണ്ടു മക്കള്‍ക്കൊപ്പം അബ്ദുല്‍ അസീസിന്റെ കൂടെയാണ് താമസിച്ചിരുന്നത്. മാര്‍ച്ച് 17 നും 19 നും ഇവര്‍ ജോലിക്കു പോയിരുന്നു.

അബ്ദുല്‍ അസീസ് വേങ്ങോടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മാര്‍ച്ച് 23 ന് ഇയാള്‍ രോഗലക്ഷണം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. അബ്ദുല്‍ അസീസിന്റെ ആദ്യ പരിശോധന ഫലം നെഗറ്റിവായിരുന്നു.

Kerala reports 2nd COVID-19 death; man had no foreign travel history or contact with infected,Thiruvananthapuram, News, KSRTC, Hospital, Treatment, Children, Minister, Health, Health & Fitness, Kerala

കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് അഞ്ചിനും 23നും ഇടയില്‍ വിവാഹ, സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത പ്രാര്‍ഥനകളിലെ ആള്‍ സാന്നിധ്യവും പരിശോധനയിലാണ്. പിടിഎ പരിപാടിയിലും ഇയാള്‍ പങ്കെടുത്തിരുന്നു. ബാങ്കിലെ ചിട്ടി ലേലത്തിലും പങ്കെടുത്തു. ബ്രാഞ്ച് അടച്ചു. ബാങ്കിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.

ഡിഎംഒയുടെ നേതൃത്വത്തില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10.30 ന് ഖബറടക്കം നടന്നു. കൊച്ചിയിലേതുപോലെ ബന്ധുക്കളെ മൃതദേഹം കാണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അബ്ദുല്‍ അസീസിന്റെ മകളുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിരുന്നുവെങ്കിലും റിസള്‍ട്ട് വന്നിട്ടില്ല. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

Keywords: Kerala reports 2nd COVID-19 death; man had no foreign travel history or contact with infected,Thiruvananthapuram, News, KSRTC, Hospital, Treatment, Children, Minister, Health, Health & Fitness, Kerala.