Follow KVARTHA on Google news Follow Us!
ad

മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ല; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക; കാസര്‍കോട് കൊവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കാനാണെന്ന് വാദം

മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ലKochi, News, Trending, High Court of Kerala, Karnataka, kasaragod, Mangalore, Patient, District Collector, Kerala,
കൊച്ചി: (www.kvartha.com 31.03.2020) മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ല, ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക. കാസര്‍കോട് കൊവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വൈറസ് ബാധ വ്യാപിക്കാതെ ശ്രദ്ധിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

അവിടുത്തെ ആശുപത്രികള്‍ കൊവിഡ് 19 രോഗ ചികിത്സകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ മംഗലാപുരത്ത് ചികിത്സിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കര്‍ണാടക കോടതിയില്‍ വ്യക്തമാക്കി. അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ രോഗികള്‍ അതിര്‍ത്തിക്ക് അപ്പുറത്തുള്ള ആശുപത്രിയില്‍ എത്താനാകാതെ വലയുന്നത് ശ്രദ്ധയില്‍പെട്ട ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കര്‍ണാടകയോട് വിശദീകരണം തേടിയത്.

Kerala border road in Mangalore cannot be opened Karnataka Government says Kerala High Court, Kochi, News, Trending, High Court of Kerala, Karnataka, kasaragod, Mangalore, Patient, District Collector, Kerala

കണ്ണൂര്‍, വയനാട് ജില്ലകളിലായി കേരളത്തിലേക്കുള്ള രണ്ടു റോഡുകള്‍ കര്‍ണാടക തുറന്നിട്ടുണ്ട്. ആവശ്യമുണ്ടെങ്കില്‍ കണ്ണൂര്‍ കൂട്ടുപുഴ വഴിയുള്ള റോഡ് തുറക്കാന്‍ കലക്ടര്‍ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കും. നിലവിലെ സാഹചര്യത്തില്‍ കാസര്‍കോട് മംഗലാപുരം അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാനാകില്ലെന്നും കര്‍ണാടക വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ നിന്നു അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാന്‍ സാധിക്കുന്ന മംഗലാപുരത്തെ രണ്ടു ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയിക്കണമെന്നും കര്‍ണാടകയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതേസമയം മംഗലാപുരത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ആളുകളെ ചികിത്സയ്ക്കായി കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ബുധനാഴ്ച അറിയിക്കാമെന്ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

കേരള അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോടു കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവന്‍ പൊലിയരുതെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്രവും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും ദേശീയപാത അടയ്ക്കാന്‍ ഒരു സംസ്ഥാനത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നതുമാണ്. ചരക്കുനീക്കവും ചികിത്സാ സേവനവും അവശ്യ സര്‍വീസാണെന്ന് കേന്ദ്രസര്‍ക്കാരും വിശദീകരിച്ചിട്ടുണ്ട്.

Keywords: Kerala border road in Mangalore cannot be opened Karnataka Government says Kerala High Court, Kochi, News, Trending, High Court of Kerala, Karnataka, kasaragod, Mangalore, Patient, District Collector, Kerala.