Follow KVARTHA on Google news Follow Us!
ad

മെയ് പകുതിയോടെ ഇന്ത്യയില്‍ കൊറോണ രോഗികള്‍ 13 ലക്ഷമാകും, മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍, രോഗനിര്‍ണയം നടത്തുന്നതിലെ കാലതാമസം പ്രധാന വെല്ലുവിളി

മെയ് പകുതിയോടെ ഇന്ത്യയില്‍ കൊറോണ രോഗികള്‍ 13 ലക്ഷമാകും India may have 13 lakh confirmed Coronavirus cases by mid-May: study
ന്യൂഡെൽഹി: (www.kvartha.com 25.03.2020) മെയ് പകുതിയോടെ ഇന്ത്യയില്‍ കൊറോണ രോഗികള്‍ 13 ലക്ഷമാകുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യമൊട്ടുക്ക് സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ ഊര്‍ജ്ജിതശ്രമങ്ങള്‍ നടത്തുമ്പോഴാണ് ആശങ്ക ഉയർത്തിയില്ല ഒരുവിഭാഗം ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. രോഗവ്യാപനം രണ്ടിൽ നിന്നും മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു എന്ന വിലയിരുത്തലിനിടയിലാണ് ഈ മുന്നറിയിപ്പ് വരുന്നത്.രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുവെച്ച്‌ നോക്കിയാല്‍ മെയ് മാസം പകുതിയാകുമ്പോഴേക്കും രാജ്യത്ത് 13 ലക്ഷം പേര്‍ക്കുവരെ രോഗം ബാധിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.


Coronavirus

കൊറോണ സ്റ്റഡി ഗ്രൂപ്പിലെ ഗവേഷകരും ഡാറ്റാ ശാസ്ത്രജ്ഞരും വിദഗ്ധരുമാണ് പഠനം നടത്തി മുന്നറിയിപ്പ് നല്‍കുന്നത്. രോഗ പരിശോധന മെല്ലെയാണ് നടക്കുന്നതെന്നും മാര്‍ച്ച്‌ 18 വരെ 11,500 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചതെന്നും ഇവർ പറയുന്നു.
അംഗീകരിക്കപ്പെട്ട മരുന്നോ വാക്‌സിനോ ഇല്ലാത്തതിനാല്‍ അടുത്ത ഘട്ടത്തിലെ വ്യാപനം വളരെ വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. ഇറ്റലിയിലും അമേരിക്കയിലും മെല്ലെ വ്യാപിച്ച്‌, പിന്നീട് പടര്‍ന്നുപിടിക്കുകയായിരുന്നു വൈറസ്. പെട്ടെന്ന് സാമ്പിളുകൾ പരിശോധിച്ച്‌ രോഗനിര്‍ണയം നടത്തുന്നതിലെ കാലതാമസമാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായി മാറുകയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Summary: India may have 13 lakh confirmed Coronavirus cases by mid-May: study