Follow KVARTHA on Google news Follow Us!
ad

പ്രവാസികളെ ചേര്‍ത്തു നിര്‍ത്തുന്ന പിണറായി വിജയന്‍; കൊറോണ ഭീതിയില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി തേടി തേടിനടന്നവർക്ക് താങ്ങായത് മുഖ്യമന്ത്രിയുടെ ഇടപെടൽ, വൈറലായി യുവാവിന്റെ കുറിപ്പ്

കൊറോണ ഭീതിയില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി തേടി തേടിനടന്നവർക്ക് താങ്ങായത് മുഖ്യമന്ത്രിയുടെ ഇടപെടൽ, വൈറലായി യുവാവിന്റെ കുറിപ്പ് Facebook Post On Pinarayi Vijayan goes viral
കൊച്ചി: (www.kvartha.com 31.03.2020) വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലൂടെയും പ്രവാസികള്‍ക്ക് താങ്ങും തണലുമാണെന്ന് തെളിയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ അകറ്റി നിർത്തേണ്ടവരെല്ലന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എക്കാലവും കേരളം പ്രവാസികൾക്കൊപ്പം ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകിയിരുന്നു. പിണറായി പ്രവാസികൾക്ക് കൈത്താങ്ങായതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് റിയാസ് കൂത്തുപറമ്പ് എന്ന യുവാവ്.  ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലും സഹായവും വെളിപ്പെടുത്തിയത്. റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം വൈറലായി.


Facebook Post on Pinarayi

കൊറോണ കാലത്തു മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ലോകത്താകമാനം കൊറോണ ഭീതിയില്‍ ആയതിനാല്‍ എല്ലാ രാജ്യങ്ങളും അതിന്റെതായ ജാഗ്രത പാലിക്കുന്നു. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കാന്‍ മരിച്ച പ്രവാസി കൊറോണ ബാധിതന്‍ ആയിരുന്നില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് എന്നതാണ് ഒരു നിബന്ധന. എന്നാല്‍ ഇവിടെ നിന്ന് ബോഡി അയക്കുമ്പോൾ ഇന്‍ഫെക്ഷന്‍ ഒന്നും ബാധിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുക. ഇത് പോരാ എന്ന് പറഞ്ഞു കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് അനുമതി ലഭിക്കുന്നില്ലെന്നും റിയാസ് കുറിച്ചു

എന്റെ ജേഷ്ഠ സഹോദരന്‍ അഷറഫ് താമരശ്ശേരി ഉടൻ നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, മുഖ്യമന്ത്രിയുടെ ഓഫീസിലെ രാജീവ് എന്നിവരെ ബന്ധപ്പെടുകയും ആരാധ്യനായ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടുകയും പരിഹാരം കാണുകയും ചെയ്തുവെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു. ശേഷം എല്ലാ തടസങ്ങളും മാറിയെന്നും റിയാസ് കുറിച്ചു. മുഖ്യമന്ത്രിക്കുള്ള പ്രത്യേക നന്ദിയും എടുത്ത് പറയുന്നുണ്ട്.



ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മുഖ്യമന്ത്രിയുടെ കരുതലും ഇടപെടലും പ്രവാസികളോട്
———————————————-

കൊറോണ കാലത്തു മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും പ്രയാസങ്ങള്‍ നേരിടുന്നുണ്ട് . ലോകത്താകമാനം കൊറോണ ഭീതിയില്‍ ആയതിനാല്‍ എല്ലാ രാജ്യങ്ങളും അതിന്റെതായ ജാഗ്രത പാലിക്കുന്നു . മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കാന്‍ മരിച്ച പ്രവാസി കൊറോണ ബാധിതന്‍ ആയിരുന്നില്ല എന്ന് തെളിയിക്കുന്ന certificate ആവശ്യമാണ് എന്നതാണ് ഒരു നിബന്ധന . എന്നാല്‍ ഇവിടെ നിന്ന് ബോഡി അയക്കുമ്പോൾ ഇന്‍ഫെക്ഷന്‍ ഒന്നും ബാധിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുക . ഇത് പോരാ എന്ന് പറഞ്ഞു കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് Approval ലഭിക്കുകയുണ്ടായില്ല . എന്റെ ജേഷ്ഠ സഹോദരന്‍ ശ്രീ അഷറഫ് താമരശ്ശേരി ഉടനെ തന്നെ നോര്‍ക്ക CEO ഹരികൃഷ്ണന്‍ നമ്ബൂതിരി , മുഖ്യമന്ത്രിയുടെ ഓഫീസിലെ രാജീവ് സര്‍ എന്നിവരെ ബന്ധപ്പെടുകയും ആരാധ്യനായ കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നേരിട്ട് ഇടപെടുകയും പരിഹാരം കാണുകയും ചെയ്തു . അതിന്‍പ്രകാരം അദ്ദേഹം എറണാകുളം കളക്ടര്‍ ശ്രീ S സുഹാസ് IAS നെ ബന്ധപ്പെടുകയും അതിന്റെ തടസ്സം നീക്കുന്നതിന് വേണ്ടി ഇടപെടുകയും ചെയ്തു .

ഇന്നലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ രണ്ടു മൃതദേഹം അയച്ചപ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പിടിവാശി എന്തിനെന്നു മനസിലാവുന്നില്ല. മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖ്, തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി കണ്ണമ്പുഴ തോമസ് വര്‍ഗീസ്, ഹരിപ്പാട് സ്വദേശി മനു എബ്രഹാം, കൊല്ലം സ്വദേശി വിഷ്ണു രാജ് എന്നീ പ്രവാസികളുടെ മൃതദേഹം ആണ് ഇന്ന് നാട്ടിലേക്ക് അയക്കാന്‍ സാധിക്കുന്നത്. കൂടാതെ ഈ പ്രത്യേക സാഹചര്യത്തില്‍ നോര്‍ക്കയുടെ ആംബുലന്‍സ് മരിച്ച പ്രവാസികളുടെ വീടുകളില്‍ പോയി ബന്ധുക്കളെ എടുത്തു എയര്‍പോര്‍ട്ടില്‍ പോകുകയും തിരികെ വീടുകളില്‍ എത്തിക്കുകയും ചെയ്യും.

ശ്രീ അഷ്റഫ് താമരശ്ശേരിയുടെ ഇടപെടലും കേരളാ മുഖ്യമന്ത്രിയുടെ ഇടപെടലും മൂലമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ അയക്കാന്‍ സാധിച്ചത്  എല്ലാ പ്രവാസികള്‍ക്കും വേണ്ടി കേരള മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എറണാകുളം കളക്ടര്‍ സുഹാസ് IAS നും ഹൃദയത്തിന്റെ ഭാഷയില്‍ ഓരോ പ്രവാസ സഹോദരങ്ങള്‍ക്കും വേണ്ടിയും നന്ദി രേഖപെടുത്തുന്നു.
റിയാസ് കൂത്തുപറമ്പ്.




Summary: Facebook Post On Pinarayi Vijayan goes viral