SWISS-TOWER 24/07/2023

ഡോക്ടറുടെ കുറിപ്പുണ്ടോ? എങ്കില്‍ ആഴ്ചയില്‍ 3ലിറ്റര്‍ മദ്യം വീട്ടിലെത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.03.2020) സംസ്ഥാനത്ത് ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള മാര്‍ഗരേഖ തയാറായി. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയുള്ളവര്‍ക്കു മാത്രമേ മദ്യം ലഭിക്കുകയുള്ളൂ. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ എക്‌സൈസ് ഇത് ബെവ്‌കോയ്ക്കു കൈമാറും. ഇതോടെ ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ബെവ്‌കോ അപേക്ഷകരുടെ വീട്ടിലെത്തിക്കും.

സംസ്ഥാനത്ത് ലോക് ഡൗണ്‍ നിലവില്‍ വന്നതോടെ മദ്യശാലകളും അടച്ചുപൂട്ടണമെന്ന ഉത്തരവിറങ്ങി. ഇതോടെ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് അഞ്ചുപേര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാരുടെ കുറിപ്പടി ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡോക്ടറുടെ കുറിപ്പുണ്ടോ? എങ്കില്‍ ആഴ്ചയില്‍ 3ലിറ്റര്‍ മദ്യം വീട്ടിലെത്തും

റമ്മിനും ബ്രാന്‍ഡിക്കുമാണ് കൂടുതല്‍ അപേക്ഷകരുള്ളത്. മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ആശയക്കുഴപ്പം നിലനിന്നിരുന്നു. വ്യക്തമായ മാര്‍ഗ നിര്‍ദേശം പുറത്തു വന്നശേഷം അപേക്ഷകള്‍ പരിഗണിച്ചാല്‍ മതിയെന്നായിരുന്നു എക്‌സൈസ് തീരുമാനം. ചൊവ്വാഴ്ച എറണാകുളത്തും അങ്കമാലിയിലും വാരാപ്പുഴയിലും പാലക്കാട്ടും ഡോക്ടര്‍മാരുടെ കുറിപ്പടികളുമായി ആവശ്യക്കാരെത്തി. എന്നാല്‍ എറണാകുളത്ത് എത്തിയ അപേക്ഷകന്‍ സമര്‍പ്പിച്ചത് റിട്ടയര്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടിയാണെങ്കില്‍ പലരും സമര്‍പ്പിച്ചത് സ്വകാര്യ ഡോക്ടര്‍മാരുടെ കുറിപ്പടികള്‍.

എന്നാല്‍ ഇവയൊന്നും പരിഗണിക്കാനാവില്ലെന്നു പറഞ്ഞ് മടക്കി അയച്ചതായാണു വിവരം. ഡോക്ടറുടെ കുറിപ്പടിയില്‍ 'ആല്‍ക്കഹോള്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രം' എന്ന് എഴുതി നല്‍കിയാല്‍ മതി എന്നാണു സര്‍ക്കാര്‍ ഉത്തരവിലുള്ളത്. എന്നാല്‍ ഇതിന്റെ തുടര്‍ നടപടികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എത്ര അളവില്‍ എത്ര ദിവസത്തേയ്ക്ക് നല്‍കണമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. തുടര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറങ്ങിയത്.

ആവശ്യക്കാരുടെ എണ്ണം കൂടുന്നതോടെ എക്‌സൈസിന് ഇതു വരും ദിവസങ്ങളില്‍ ബാധ്യതയാകാനും ഇടയുണ്ട്. കുറിപ്പടികള്‍ യഥാര്‍ഥമാണോ എന്ന് ഉറപ്പു വരുത്തുകയായിരിക്കും എക്‌സൈസിന്റെ മുന്നിലുണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളി. വ്യാജ കുറിപ്പടികള്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗനിര്‍ദേശം ലഭിക്കേണ്ടതുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Keywords:  Excise department confusion over in lockdown liquor distribution, Thiruvananthapuram, News, Doctor, Letter, Suicide, Ernakulam, Application, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia