» » » » » » » » » » » » » » » കൊറോണക്കാലത്തും പോലീസിന്റെ കാടത്തം, ഒരു വിഭാഗം പോലീസുകാർ സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നു; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സിപി എം നേതാവിന്റെ പരാതി

കാസർകോട്: (www.kvartha.com 27.03.2020) കാസർകോട്ടെ പോലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് സിപി എം നേതാവിന്റെ കത്ത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജനജാഗ്രത സമിതി പ്രവർത്തകരെ ക്രൂരമായി മർദിച്ച വിദ്യാനഗർ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സി പി എം ലോക്കൽ കമ്മിറ്റിയംഗം മുഖ്യമന്ത്രിക്ക് പരാതി നൽകി. വിദ്യാനഗർ സി ഐ വി വി മനോജിനെതിരെ നടപടി ആവശ്യപ്പെട്ടാണ് നഗരസഭാംഗം കൂടിയായ സിപിഎം നേതാവ് പരാതി നൽകിയത്. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ മോശപ്പെടുത്താനും ജനങ്ങൾക്കിടയിൽ പോലീസിന്റെ മുഖം വികൃതമാകാനുമുള്ള നീക്കമാണ് പ്രസ്തുത ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.


ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണ ഇല്ലാതെ വലയുന്നവർക്ക് ആഹാരം കൊണ്ടുപോയി കൊടുക്കുന്നവരെ പോലും ചില പോലീസുകാർ ആക്രമിക്കുകയാണ്. കളക്ടറുടെ നിർദ്ദേശപ്രകാരം പത്തംഗ വളണ്ടിയർസേനയും രൂപികരിച്ചു. കഴിഞ്ഞ ദിവസം കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന നഗരസഭയിലെ വളണ്ടിയർമാരെ വിദ്യാനഗർ സി ഐ വിദ്യനഗറിൽ വെച്ച് അകാരണമായി മർദിക്കുകയായിരുന്നു. നഗര സഭയിൽ നിന്നും നൽകിയ കത്ത് കാണിച്ചിട്ടും മർദ്ദനം അവസാനിപ്പിക്കാൻ സി ഐ കൂട്ടാക്കിയില്ല. സിഐയുടെ മർദ്ദനത്തിൽ ജനജാഗ്രത സമിതി അംഗങ്ങളായ അജിത്, വിശ്വനാഥൻ എന്നിവർക്ക് സാരമായി പരിക്കേറ്റു.

സിഐക്കൊപ്പം അഞ്ചു പോലീസുകാരും ഇവരെ മർദിച്ചു. കൊറോണ എന്ന മഹാമാരിയെ ചെറുക്കാൻ പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഒരു വിഭാഗം പോലീസുകാരുടെ നടപടി സമൂഹത്തിൽ ഇടതുപക്ഷ സർക്കാരിന്റെ പ്രതിഛായ തകർക്കുന്നതിനേ  ഉപകരിക്കുകയുള്ളൂ. ആയതിനാൽ ജനജാഗ്രത സമിതി വളണ്ടിയർമാരെ അകാരണമായി മർദിച്ച സിഐക്കും അഞ്ചു പൊലിസുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Summary: Cpim leader seeks action against Vidyanagar police, send complaint to CM

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal