Follow KVARTHA on Google news Follow Us!
ad

കൊറോണ: കാസര്‍കോട് ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍, ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ കൊവിഡ് സെന്റര്‍, കേന്ദ്ര സർവകലാശാലയിൽ കൊറോണ പരിശോധനക്ക് അനുമതി: മുഖ്യമന്ത്രി

കൊറോണ: കാസര്‍കോട് ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍, ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ കൊവിഡ് സെന്റര്‍ Covid-19: Special Action Plan for Kasaragod: Chief Minister Pinarayi Vijayan
തിരുവനന്തപുരം: (www.kvartha.com 31.03.2020) കൂടുതല്‍ കോവിഡ് രോഗികളുള്ള കാസര്‍കോട് ജില്ലയില്‍ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ പഞ്ചായത്ത് തല ഡാറ്റ എടുത്ത് പെട്ടെന്ന് ടെസ്റ്റിനയക്കും. ചുമ, പനി ബാധിച്ചവരെ ടെസ്റ്റ് ചെയ്യും. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക കൊവിഡ് സെന്റര്‍ പ്രവര്‍ത്തിക്കും. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ കൊവിഡ് 19 പരിശോധനക്ക് ഐസിഎംആര്‍ അനുമതി നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.


Kerala Chief Minister Pinarayi Vijayan

രോഗലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും. 7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളില്‍ കൂടുതല്‍ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. പത്തനംതിട്ട കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് 1,63,129 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 150പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Summary: Covid-19: Special Action Plan for Kasaragod: Chief Minister Pinarayi Vijayan